IPL 2023 Schedule: ഐപിഎൽ മത്സരങ്ങളുടെ പട്ടികയായി; ആദ്യ മത്സരത്തിൽ ഗുജറാത്തും ചെന്നൈയും

 ipl schedule 2023: 2022ൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയാണ് ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ കിരീടം നേടിയത്.

Written by - Zee Malayalam News Desk | Last Updated : Feb 17, 2023, 06:13 PM IST
  • മെയ് 21നാണ് അവസാന ലീഗ് മത്സരം
  • രാജസ്ഥാൻ റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടുമ്പോൾ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടും
  • 12 വേദികളിലായാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്
IPL 2023 Schedule: ഐപിഎൽ മത്സരങ്ങളുടെ പട്ടികയായി; ആദ്യ മത്സരത്തിൽ ഗുജറാത്തും ചെന്നൈയും

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് 2023-ന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാർ കൂടിയായ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. മാർച്ച് 31-നാണ് മത്സരം.  12 വേദികളിലായാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. പത്ത് ഹോം ഗ്രൗണ്ടുകൾക്ക് പുറമെ അഹമ്മദാബാദ്, മൊഹാലി, ലഖ്‌നൗ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, കൊൽക്കത്ത, ജയ്പൂർ, മുംബൈ, ഗുവാഹത്തി, ധർമ്മശാല എന്നിവിടങ്ങളിലും മാച്ചുകൾ നടക്കും.

മത്സരത്തിന്റെ രണ്ടാം ദിവസം പഞ്ചാബ് കിംഗ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ലക്‌നൗ സൂപ്പർ ജയന്റ്‌സ് ഡൽഹി ക്യാപിറ്റൽസിനെയും നേരിടും. ഏപ്രിൽ 2 ന്, രാജസ്ഥാൻ റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടുമ്പോൾ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടും.2022ൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയാണ് ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ കിരീടം നേടിയത്.

ഐപിഎൽ ആദ്യ അഞ്ച് മത്സരങ്ങൾ

മാർച്ച് 31- ചെന്നൈ സൂപ്പർ കിംഗ്‌സ് vs ഗുജറാത്ത് ടൈറ്റൻസ് 
ഏപ്രിൽ 1- പഞ്ചാബ് കിംഗ്സ് vs കൊൽക്കത്ത നൈറ്റ് റൈഡ്സ് 
ഏപ്രിൽ 1- ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് vs ഡൽഹി ക്യാപിറ്റൽസ്
ഏപ്രിൽ 2- സൺറൈസേഴ്സ് ഹൈദരാബാദ് vs രാജസ്ഥാൻ റോയൽസ് 
ഏപ്രിൽ 2-  റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ vs മുംബൈ ഇന്ത്യൻസ്

മെയ് 21നാണ് അവസാന ലീഗ് മത്സരം.18 ഡബിൾ ഹെഡറുകൾ ഉൾപ്പെടെ ആകെ 70 ലീഗ് മത്സരങ്ങളാണ് നടക്കുക.  മൊത്തെ ടീമുകളെ ആകെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, ലഖ്‌നൗ സൂപ്പർ ജയന്റ്സ്, ഗ്രൂപ്പ് എയിലും ചെന്നൈ സൂപ്പർ കിംഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പഞ്ചാബ് കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവ ഗ്രൂപ്പ് ബിയിലുമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News