മുംബൈ : ഐപിഎല്ലിന്റെ ഭാഗമായി പുതുതായി ചേർക്കപ്പെട്ട അഹമദബാദ് ഫ്രാഞ്ചൈസിയുടെ (Ahmedabad IPL Franchise) ക്യാപ്റ്റനായി മുൻ മുംബൈ ഇന്ത്യൻസ് താരം ഹാർദിക് പാണ്ഡ്യയെത്തിയേക്കും (Hardik Pandya). CWC ഗ്രൂപ്പിന് ബിസിസിഐ ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെയാണ് ഇന്ത്യൻ ഓൾറൗണ്ടറെ കൃാപ്റ്റസി സ്ഥാനത്തേക്ക് ഫ്രാഞ്ചൈസി ലക്ഷ്യമിടുന്നത്.
ഇതിന് പുറമെ അഹമ്മെദബാദ് ടീം തങ്ങളുടെ ബാക്കി രണ്ട് ഡ്രാഫ്റ്റിലൂടെ മുംബൈയുടെ തന്നെ താരമായിരുന്ന ഇഷാൻ കിഷനെയും അഫ്ഗാൻ താരം റഷീദ് ഖാനെയും സ്വന്തമാക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് തങ്ങളുടെ വൃത്തങ്ങളെ ഉദ്ദരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന് മുമ്പായി മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹറ ഫ്രാഞ്ചൈസിയുടെ മുഖ്യപരിശീലകനായി എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
പരിക്കും ഫോമില്ലാഴ്മയെ തുടർന്നാണ് മുംബൈ തങ്ങളുടെ മുൻ സ്റ്റാർ പെർഫോർമറായിരുന്നു പാണ്ഡ്യയെ റീറ്റേയിൻ ചെയ്യാതെ ഒഴിവാക്കിയത്. കൂടാതെ പരിക്ക് അലട്ടിയിരുന്നു താരത്ത ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്നും ബിസിസിഐ ഒഴിവാക്കിയിരുന്നു. ഐപിഎല്ലിലൂടെ നഷ്ടപ്പെട്ടുപോയ ഫോം തിരികെ എത്തിക്കാൻ വഡോദര താരത്തിനാകുമെന്ന് ക്രിക്കറ്റ് നിരൂപകരുടെ പക്ഷം.
മികച്ച ഫോം ഉണ്ടായിട്ടും മുംബൈ മറ്റ് താരങ്ങൾക്ക് വേണ്ടി കൈവിട്ട താരമാണ് ഇഷാൻ കിഷൻ. സൂര്യ കുമാർ യാദവിനെ കൈവിടാതിരിക്കാൻ വേണ്ടിയായിരുന്നു 5 വട്ടം ഐപിഎൽ ട്രോഫിയിൽ മുത്തമിട്ട ഫ്രാഞ്ചൈസിക്ക് മികച്ച ഫോമിലുണ്ടായിരുന്ന ഇഷാനെ കൈവിടേണ്ടി വന്നത്.
സൺറൈസേഴ്സ് ഹൈദരാബാദുമായി തെറ്റി പിരിഞ്ഞാണ് റാഷിദ് ഖാൻ അഹമ്മദബാദിലേക്കെത്താൻ ശ്രമിക്കുന്നത്. റാഷിദിനെയും കെയിൻ വില്യംസണിനെയും ഒരു അൺക്യാപ്ഡ് താരത്തെയുമായിരുന്നു എസ്ആർഎച്ച് നിലനർത്താൻ ഉദ്ദേശിച്ചത്. എന്നാൽ അഫ്ഗാൻ താരം ഹൈദരാബാദിൽ നിൽക്കാൻ വിമൂഖത കാണിച്ചു. താരത്തിനെതിരെ അന്ന് ദക്ഷിണേന്ത്യൻ ഫ്രാഞ്ചൈസി ബിസിസിഐ സമീപിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ALSO READ : IPL 2022 | കോവിഡ് ഈ സ്ഥിതി തുടർന്നാൽ IPL 2022 സീസണും BCCI ഇന്ത്യക്ക് പുറത്ത് നടത്തിയേക്കും
അതേസമയം 2022 സീസണിൽ ഐപിഎല്ലിന്റെ ഭാഗമാകാൻ ഒരുങ്ങുന്ന ലഖ്നൗ ടീമും തങ്ങൾ ഡ്രാഫ്റ്റിലൂടെ നേടാനുള്ള താരങ്ങളെ തേടുകയാണ്. മുൻ സിംബാവെ താരം ആൻഡി ഫ്ലവറിനെ മുഖ്യപരിശീലകനായി യുപിയിൽ നിന്നുള്ള ഫ്രാഞ്ചേസി നിയമിച്ചിട്ടുണ്ട്. റാഷിദ് ഖാന്റെ പോലെ തന്നെ കെ.എൽ രാഹുലും പഞ്ചാബ് ടീം വിട്ട് പുതിയ ഫ്രാഞ്ചൈസിയുടെ ഭാഗമാകാൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അത് യാഥാർഥ്യമാകുവാണെങ്കിൽ ഇന്ത്യൻ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായ രാഹുൽ തന്നെയാകുന്നു ലഖ്നൗ ടീമിനെ നയിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...