IPL 2020: വില്ല്യംസണിന്റെ ഒറ്റയാൾ പോരാട്ടത്തിൽ തോറ്റ് മടങ്ങി കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ്

132 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് 19.4 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയ ലക്ഷ്യം നേടുകയായിരുന്നു.   

Last Updated : Nov 7, 2020, 12:40 AM IST
  • 132 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് 19.4 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു.
  • 50 റൺസെടുത്ത കെയിൻ വില്ല്യംസണാണ് ഹൈദരാബാദിനെ ജയത്തിലേക്ക് നയിച്ചത്.
IPL 2020: വില്ല്യംസണിന്റെ ഒറ്റയാൾ പോരാട്ടത്തിൽ തോറ്റ് മടങ്ങി കോഹ്ലിയുടെ  റോയൽ  ചലഞ്ചേഴ്സ്

വില്ല്യംസണിന്റെ ഒറ്റയാൾ പോരാട്ടത്തിൽ തോറ്റ് മടങ്ങി കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ്  ബാംഗ്ലൂർ (RCB).  ഐപിഎൽ എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 6 വിക്കറ്റിന് തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് (SRH) രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി.  ഞായറാഴ്ചത്തെ മത്സരത്തിൽ ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും.  ഈ മത്സരത്തിലെ വിജയി ആയിരിക്കും ചൊവ്വാഴ്ച നടക്കുന്ന കിരീടപ്പോരിൽ മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടുന്നത്. 

132 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് 19.4 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയ ലക്ഷ്യം നേടുകയായിരുന്നു. കെയിൻ വില്ല്യംസണാണ് ഹൈദരാബാദിനെ (SRH) വിജയത്തിലേക്ക് എത്തിച്ചത്. മനീഷ് പാണ്ഡെയും, ജേസൻ ഹോൾഡറും ഹൈദരാബാദ് സ്കോറിലേക്ക് മികച്ച സംഭാവനകൾ നൽകി. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി. 

Also read: IPL 2020: ഡൽഹി തകർന്നു; കൂറ്റം ജയത്തോടെ മുംബൈ ഫൈനലിൽ 

തുടക്കം ബാംഗ്ലൂരിനെപ്പോലെ ഹൈദരാബാദിനും (SRH) മോശമായിരുന്നു. വൃദ്ധിമാൻ സാഹയ്ക്ക് പകരമെത്തിയ ശ്രീവത്സ ഗോസ്വാമി ആദ്യ ഓവറിൽ പുറത്തായി. പവർ പ്ലേയിലെ അവസാന ഓവറിൽ വീണ്ടും സിറാജ് ബാംഗ്ലൂരിനു ബ്രേക്ക്‌ത്രൂ നൽകി. ഡേവിഡ് വാർണർഎബി ഡിവില്ല്യേഴ്സിൻ്റെ കൈകളിൽ അവസാനിച്ചതോടെ ആർസിബി മത്സരത്തിലേക്ക് തിരികെ എത്തി. പാണ്ഡെയുമായി 41 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ പങ്കാളിയായതിനു ശേഷമാണ് വാർണർ മടങ്ങിയത്. 

നാലാം നമ്പറിൽ വില്ല്യംസൺ എത്തി. മധ്യ ഓവറുകളിൽ മനോഹരമായി പന്തെറിഞ്ഞ ആദം സാമ്പയും ചഹാലും ചേർന്ന് ഹൈദരാബാദിനെ പിടിച്ചു നിർത്തി. 9 മത്തെ ഓവറിൽ പാണ്ഡെ പുറത്തായി. 24 റൺസെടുത്ത പാണ്ഡെയെ സാമ്പയുടെ പന്തിൽ ഡിവില്ല്യേഴ്സ് പുറത്താക്കുകയായിരുന്നു.  

Also read: ശബരിമല പ്രസാദം തപാൽ മുഖേനയും; ബുക്കിങ് ആരംഭിച്ചു

അഞ്ചാം വിക്കറ്റിൽ ക്രീസിൽ ഒത്തുചേർന്ന വില്ല്യംസൺ-ഹോൾഡർ സഖ്യം മികച്ച കൂട്ടുകെട്ടുയർത്തി. ഇടക്കിടെയുള്ള ബൗണ്ടറി ഷോട്ടുകളിലൂടെ റൺ റേറ്റ് നിയന്ത്രണത്തിൽ നിർത്തിയ സഖ്യം വളരെ മനോഹരമായാണ് മുന്നോട്ട് നീങ്ങിയത്.  വില്ല്യംസൺ 44 പന്തുകളിലാണ് ഫിഫ്റ്റി തികച്ചത്. ഇരുവരും ചേർന്ന് നേടിയ 65 റൺസിന്റെ കൂട്ടുകെട്ടാണ് അഞ്ചാം ഹൈദരാബാദിനെ (SRH) വിജയത്തിലെത്തിച്ചത്.  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News