ഇന്ത്യൻ പ്രീമീയർ ലീഗിന്റെ 16-ാം പതിപ്പിന് ഇന്ന് സമാപനം കുറിക്കുകയാണ്. അഞ്ചാം കീരിടം ലക്ഷ്യമിടുന്ന ചെന്നൈ സൂപ്പർ കിങ്സും നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസുമാണ് ഐപിഎൽ 2023 സീസണിന്റെ ഫൈനലിന് ഏറ്റമുട്ടുന്നത്. സീസണിന്റെ അവസാന കലാശപോരാട്ടത്തിന് മുന്നോടിയായി വർണാഭമായ സമാപന ചടങ്ങാണ് അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അണിനിരക്കാൻ പോകുന്നത്.
ഐപിഎൽ 2023 സമാപന ചടങ്ങ്
അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് ഐപിഎൽ 2023 ഫൈനൽ അരങ്ങേറുന്നത്. ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി നരേന്ദ്ര മോദി സ്റ്റേഡിയം വർണ്ണാഭമായ സമാപന ചടങ്ങിന് വേദിയാകും. വൈകിട്ട് ആറ് മണി മുതൽ ഐപിഎൽ 2023 സീസണിന്റെ സമാപന ചടങ്ങ് ആരംഭിക്കും
ALSO READ : IPL 2023: കലാശപ്പോരിന് മഴ ഭീഷണി; ഗുജറാത്ത്-ചെന്നൈ മത്സരം വെള്ളത്തിൽ മുങ്ങുമോ?
ചടങ്ങിലെ താരങ്ങൾ ആരെല്ലാം?
റാപ്പറും ഡിജെയുമായ ന്യുക്ലിയാണ് ഐപിഎൽ 2023 സമാപന ചടങ്ങിന്റെ ആകർഷണം. കൂടാതെ ഗായകരായ ഡിവൈനും ജോനിത ഗാന്ധിയും സമാപന ചടങ്ങിൽ പ്രകടനങ്ങൾ കാഴ്ചവെക്കും.
ഐപിഎൽ സമാപന ചടങ്ങ് എവിടെ കാണാം?
ഇത്തവണ ഐപിഎല്ലിന്റെ സംപ്രേഷണ അവകാശം രണ്ട് മാധ്യമ സ്ഥാപനങ്ങൾക്കാണ് ലഭിച്ചിരിക്കുന്നത്. ടൂർണെമെന്റിന്റെ സാറ്റ്ലൈറ്റ് അവകാശം സ്റ്റാർ നെറ്റ്വർക്കും ഡിജിറ്റൽ അവകാശം നെറ്റ്വർക്ക് 18നുമാണ് ലേലത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. ഐപിഎൽ 2023 സീസണിന്റെ സമാപന ചടങ്ങ് ടിവിയിൽ സ്റ്റാർ സ്പോർട്സ് ചാനലിലൂടെ കാണാൻ സാധിക്കും. ജിയോ സിനിമ ആപ്പിലൂടെ ഐപിഎൽ സമാപന ചടങ്ങ് ഓൺലൈനായി കാണാൻ സാധിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...