IPL 2023: വിജയത്തുടർച്ച തേടി ഡൽഹി, പിടിച്ചുകെട്ടാൻ ഹൈദരാബാദ്; ഇന്ന് പോര് മുറുകും

DC vs SRH predicted 11: പോയിൻറ് ടേബിളിൽ ഹൈദരാബാദ് 9-ാം സ്ഥാനത്തും ഡൽഹി 10-ാം സ്ഥാനത്തുമാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 24, 2023, 01:26 PM IST
  • തുടർച്ചയായ അഞ്ച് പരാജയങ്ങൾക്ക് ശേഷമാണ് ഡൽഹി ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്.
  • കൊൽക്കത്തയെ പരാജയപ്പെടുത്തിയെങ്കിലും ഡൽഹിയാണ് പോയിൻറ് പട്ടികയിൽ അവസാന സ്ഥാനത്ത്.
  • നായകൻ ഡേവിഡ് വാർണറുടെ ഫോമിലാണ് ഡൽഹിയുടെ പ്രതീക്ഷ.
IPL 2023: വിജയത്തുടർച്ച തേടി ഡൽഹി, പിടിച്ചുകെട്ടാൻ ഹൈദരാബാദ്; ഇന്ന് പോര് മുറുകും

ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. പോയിൻറ് പട്ടികയിൽ അവസാന സ്ഥാനക്കാരായ രണ്ട് ടീമുകളായതിനാൽ ഇന്നത്തെ മത്സരത്തിൽ ഇരു ടീമുകൾക്കും ജയിച്ചേ തീരൂ. ഹൈദരാബാദിൻറെ ഹോം ഗ്രൌണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 

തുടർച്ചയായ അഞ്ച് പരാജയങ്ങൾക്ക് ശേഷമാണ് ഡൽഹി ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. കൊൽക്കത്തയെ പരാജയപ്പെടുത്തിയെങ്കിലും ഡൽഹിയാണ് പോയിൻറ് പട്ടികയിൽ അവസാന സ്ഥാനത്ത്. നായകൻ ഡേവിഡ് വാർണറുടെ ഫോമിലാണ് ഡൽഹിയുടെ പ്രതീക്ഷ. എന്നാൽ, പൃഥ്വി ഷാ, മിച്ചൽ മാർഷ്, മനീഷ് പാണ്ഡെ എന്നിവർക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ഇന്നത്തെ മത്സരത്തിലും വിജയം ആവർത്തിക്കാൻ ഉറച്ചാകും ഡൽഹി ഇറങ്ങുക. 

ALSO READ: മതങ്ങളിൽ ഇടംപിടിക്കാത്ത ഏക ദൈവം; മാസ്റ്റർ ബ്ലാസ്റ്റർക്ക് ഇന്ന് 50-ാം പിറന്നാൾ, ഹാപ്പി ബർത്ത്ഡേ സച്ചിൻ

മറുഭാഗത്ത്, 6 കളികളിൽ രണ്ട് ജയങ്ങൾ മാത്രമാണ് ഹൈദരാബാദിനുള്ളത്. ബാറ്റ്സ്മാൻമാരുടെ സ്ഥിരതയില്ലായ്മയാണ് ഹൈദരാബാദ് നേരിടുന്ന പ്രധാന വെല്ലുവിളി. നായകൻ എയ്ഡൻ മാർക്രം, മായങ്ക് അഗർവാൾ എന്നിവർക്ക് ഫോമിലെത്താൻ കഴിഞ്ഞിട്ടില്ല. ഹാരി ബ്രൂക്കിൻറെയും ഹെൻറിച്ച് ക്ലാസൻറെയും തകർപ്പൻ അടിയിലാണ് ഹൈദരാബാദ് പ്രതീക്ഷയർപ്പിക്കുന്നത്.

സാധ്യതാ ടീം 

സൺറൈസേഴ്‌സ് ഹൈദരാബാദ്: ഹാരി ബ്രൂക്ക്, അഭിഷേക് ശർമ്മ, രാഹുൽ ത്രിപാഠി, ഐഡൻ മർക്രം (C), മായങ്ക് അഗർവാൾ, ഹെൻറിച്ച് ക്ലാസൻ (WK), മാർക്കോ ജാൻസൻ, വാഷിംഗ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, മായങ്ക് മാർക്കണ്ഡെ, ഉമ്രാൻ മാലിക്

ഡൽഹി ക്യാപിറ്റൽസ്: ഡേവിഡ് വാർണർ (C), ഫിൽ സാൾട്ട് (WK), മിച്ചൽ മാർഷ്, പൃഥ്വി ഷാ/സർഫറാസ് ഖാൻ, മനീഷ് പാണ്ഡെ, അക്സർ പട്ടേൽ, ലളിത് യാദവ്, അമൻ ഖാൻ, കുൽദീപ് യാദവ്, ആൻറിച്ച് നോർച്ചെ, മുകേഷ് കുമാർ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News