IPL 2023: ഇന്ന് ഗ്ലാമർ പോരാട്ടം; ലക്നൗ ബെംഗളൂരുവിനെ നേരിടും

LSG vs RCB: രണ്ട് മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റുകൾ വീഴ്ത്തിയ പേസർ മാർക്ക് വുഡ് ടീമിലേയ്ക്ക് തിരിച്ചെത്തുന്നതിൻറെ ആവേശത്തിലാണ് ലക്നൌ ക്യാമ്പ്. 

Written by - Zee Malayalam News Desk | Last Updated : Apr 10, 2023, 01:15 PM IST
  • എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
  • വിരാട് കോഹ്ലി, ഫാഫ് ഡുപ്ലസി, ഗ്ലെൻ മാക്സ്വെൽ എന്നിവരിലാണ് ബംഗളൂരുവിൻറെ പ്രതീക്ഷ.
  • ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസറംഗ ഇന്ന് കളിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
IPL 2023: ഇന്ന് ഗ്ലാമർ പോരാട്ടം; ലക്നൗ ബെംഗളൂരുവിനെ നേരിടും

ഐപിഎല്ലിൽ ഇന്ന് ലക്നൗ സൂപ്പർ ജയൻറ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇരുടീമുകളും നേർക്കുനേർ വരുമ്പോൾ ആവേശകരമായ മത്സരമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബെംഗളൂരുവിൻറെ ഹോം ഗ്രൌണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 

പേസർ മാർക്ക് വുഡ് ടീമിലേയ്ക്ക് തിരികെ എത്തുന്നതിൻറെ ആശ്വാസത്തിലാണ് ലക്നൗ ക്യാമ്പ്. ആദ്യ രണ്ട് മത്സരങ്ങളിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത മാർക്ക് വുഡ് പനി ബാധിച്ചതിനാൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന അവസാന മത്സരത്തിൽ കളിച്ചിരുന്നില്ല. ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന ആദ്യ മത്സരത്തിൽ 5 വിക്കറ്റ് വീഴ്ത്തിയ മാർക്ക് വുഡ് രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ 3 വിക്കറ്റുകളും വീഴ്ത്തിയിരുന്നു. 

ALSO READ: റാഷിദ് ഖാൻറെ ഹാട്രിക് പാഴായി, കൈവിട്ട കളി തിരിച്ചുപിടിച്ച് റിങ്കു സിംഗ്; വിശ്വസിക്കാനാകാതെ ഗുജറാത്ത്

ക്വിൻറൺ ഡീ കോക്കിന് പകരക്കാരനായി ലക്നൗ ടീമിലെത്തിയ കൈൽ മെയേഴ്സ് തകർപ്പൻ ഫോമിലാണ്. 187.83 ആണ് മെയേഴ്സിൻറെ സ്ട്രൈക്ക് റേറ്റ്. മധ്യ നിരയിൽ മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരൻ എന്നിവരും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. പരിക്കേറ്റ ആവേശ് ഖാൻ ഇന്നത്തെ മത്സരത്തിലും കളിക്കില്ല. മറുഭാഗത്ത്, വിരാട് കോഹ്ലി, ഫാഫ് ഡുപ്ലസി, ഗ്ലെൻ മാക്സ്വെൽ എന്നിവരിലാണ് ബംഗളൂരുവിൻറെ പ്രതീക്ഷ. ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസറംഗ ഇന്ന് കളിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണിൽ ബെംഗളൂരുവിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയത് ഹസറംഗയായിരുന്നു.

കൊൽക്കത്തയ്ക്ക് എതിരായ മത്സരത്തിൻറെ രണ്ടാം പകുതിയിൽ ബെംഗളൂരുവിൻറെ ബൌളർമാർ വലിയ രീതിയിൽ റൺസ് വിട്ടുകൊടുത്തതിനാൽ ഹസറംഗയെ ഇന്നത്തെ മത്സരത്തിൽ ഇറക്കാൻ തന്നെയാണ് സാധ്യത. ന്യൂസിലൻഡിനെതിരെ നടന്ന ടി20 പരമ്പര പൂർത്തിയാക്കിയതിന് പിന്നാലെ ഐപിഎല്ലിൽ പങ്കെടുക്കാനായി ഹസറംഗ ഇന്ത്യയിലേയ്ക്ക് തിരിച്ചിരുന്നു. കൊൽക്കത്തയ്ക്ക് എതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഡേവിഡ് വില്ലിയെയും ടീമിൽ നിലനിർത്താനാണ് സാധ്യത. 

സാധ്യതാ ടീം

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (c), സുയാഷ് പ്രഭുദേശായി, ഗ്ലെൻ മാക്സ്വെൽ, ഷഹബാസ് അഹമ്മദ്, ദിനേശ് കാർത്തിക് (wk), വാനിന്ദു ഹസറംഗ/മൈക്കൽ ബ്രേസ്വെൽ, ഡേവിഡ് വില്ലി, കരൺ ശർമ്മ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

ലക്നൗ സൂപ്പർ ജയന്റ്‌സ്: കെ എൽ രാഹുൽ (c), കെയ്ൽ മേയേഴ്‌സ്, ക്വിന്റൺ ഡി കോക്ക്/മാർക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, ക്രുനാൽ പാണ്ഡ്യ, നിക്കോളാസ് പൂരൻ (wk), ആയുഷ് ബഡോണി, റൊമാരിയോ ഷെപ്പേർഡ്/മാർക്ക് വുഡ്, യാഷ് താക്കൂർ, രവി ബിഷ്‌ണോയ്, ജയദേവ് ഉനദ്കട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News