ISL 2021-22 | കടങ്ങൾ തീർക്കാൻ ഒരുപാട് ഉണ്ട്; സീസണിലെ ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് ബംഗളൂരു എഫ്സിക്കെതിരെ

കഴിഞ്ഞ സീസണിൽ ഇതെ സ്റ്റേഡിയത്തിൽ അവസാന നിമിഷത്തെ ഗോളിലൂടെ ബിഎഫ്സിയെ തകർത്തതിന് ശേഷം ഇതുവരെ ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്ലിൽ ഒരു ജയം കണ്ടെത്താനായിട്ടില്ല. 

Written by - Jenish Thomas | Last Updated : Nov 28, 2021, 01:47 PM IST
  • സീസണിലെ ആദ്യ ജയം മാത്രമല്ല കെബിഎഫ്സിയുടെ മുന്നിലുള്ളത്.
  • മുൻ സീസണിലെ തോൽവികൾ മാറ്റിവെച്ചാലും കടത്തിന്റെ കണക്കുകൾ ബ്ലാസ്റ്റേഴ്സിന് ഒരുപാട് ഉണ്ട്.
  • അതിൽ പ്രധാനമായും വിജയങ്ങളില്ലാതെ ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ 10 ലീഗ് മത്സരങ്ങളാണ് ഇപ്പോൾ കഴിഞ്ഞിരിക്കുന്നത്.
  • ആ അജയയാത്ര കേരള ടീം അവസാനം കുറിക്കേണ്ടിയിരിക്കുന്നു.
ISL 2021-22 | കടങ്ങൾ തീർക്കാൻ ഒരുപാട് ഉണ്ട്; സീസണിലെ ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് ബംഗളൂരു എഫ്സിക്കെതിരെ

Goa : ഐഎസ്എൽ 2021-22 (ISL 2021-22) സീസണിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (Kerala Blasters FC) ഇന്ന് ബദ്ധവൈരികളായ ബംഗളൂരു എഫ്സിക്കെതിരെ (Bengaluru FC) ഇറങ്ങും. പുതിയ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ തുടക്കം ആരാധകരെ തൃപ്തിപ്പെടുത്തുന്നതല്ലെങ്കിലും അവർക്ക് ഒരു പ്രതീക്ഷ നൽകുക എന്നതാണ് ബിഎഫ്സിക്കെതിരെയുള്ള ഇന്നത്തെ മത്സരത്തിലൂടെ കേരള ടീം ലക്ഷ്യമിടുന്നത്. 

സീസണിലെ ആദ്യ ജയം മാത്രമല്ല കെബിഎഫ്സിയുടെ മുന്നിലുള്ളത്. മുൻ സീസണിലെ തോൽവികൾ മാറ്റിവെച്ചാലും കടത്തിന്റെ കണക്കുകൾ ബ്ലാസ്റ്റേഴ്സിന് ഒരുപാട് ഉണ്ട്.  അതിൽ പ്രധാനമായും വിജയങ്ങളില്ലാതെ ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ 10 ലീഗ് മത്സരങ്ങളാണ് ഇപ്പോൾ കഴിഞ്ഞിരിക്കുന്നത്. ആ അജയയാത്ര കേരള ടീം അവസാനം കുറിക്കേണ്ടിയിരിക്കുന്നു. 

ALSO READ : ISL 2021-22 : പരിക്കേറ്റ കെ പി രാഹുൽ ടീമിന്റെ പുറത്തേക്ക്, ബ്ലാസ്റ്റേഴ്സിന് തുടക്കത്തിൽ തന്നെ തലവേദന

കഴിഞ്ഞ സീസണിൽ ഇതെ സ്റ്റേഡിയത്തിൽ അവസാന നിമിഷത്തെ ഗോളിലൂടെ ബിഎഫ്സിയെ തകർത്തതിന് ശേഷം ഇതുവരെ ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്ലിൽ ഒരു ജയം കണ്ടെത്താനായിട്ടില്ല. ആ ജയമില്ലാത്ത ബ്ലാസ്റ്റേഴ്സിന്റെ യാത്രയ്ക്ക് അന്തിമം കുറിക്കാൻ ഇന്നത്തെ മത്സരത്തിനാകുമെന്നാണ് മഞ്ഞപ്പടയുടെ ആരാധകർ പ്രതീക്ഷിക്കുന്നത്. 

ഇനിയുള്ള ഒരു കടം ബിഎഫ്സിക്കും തിരികെ കൊടുക്കാനുള്ള കണക്കാണ്. സ്റ്റേഡിയത്തിന് പുറത്തും ബ്ലാസ്റ്റേഴ്സ് ബംഗളൂരു മത്സരം ചർച്ചയാകുമ്പോഴും മഞ്ഞപ്പട ആരാധകരെ തളർത്തുന്നത് ജയത്തിലുള്ള ബിഎഫ്സിയുടെ മുൻതൂക്കമാണ്. ഇരു ടീമും 8 തവണ ഏറ്റുമുട്ടിയപ്പോൾ 5 തവണ ജയം സ്വന്തമാക്കിയത് ബംഗളൂരുവാണ്.  ബ്ലാസ്റ്റേഴ്സിനാകാട്ടെ ഇത്രം സീസണുകളിൽ നിന്ന് നേടാനായത് ഒരു ജയം മാത്രം. ഈ കണക്കിൽ നിന്ന് ഒരു പിടിവള്ളിയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഇന്ന് പ്രതീക്ഷിക്കുന്നത്. 

ALSO READ : ISL 2020-21: സമനില അല്ല, ഇത്തവണ Injury Time ൽ KP Rahul ന്റെ ​ഗോളിൽ Kerala Blasters ന് ജയം

ഉദ്ഘാടന മത്സരത്തിലെ തോൽവിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സമനില വഴങ്ങിയുമാണ് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്. തുടക്കം മോശമായിരുന്നെങ്കിലും താരങ്ങളുടെ പ്രകടനങ്ങളിൽ മഞ്ഞപ്പടയുടെ ആരാധകർക്ക് കുറച്ചേറെ പ്രതീക്ഷ ലഭിക്കുന്നുണ്ട്. ചില കുറവുകൾ പരിഹരിച്ചെത്തിയാൽ വുക്കോമാനേവിച്ചിന്റെ കീഴിൽ മികച്ച ടീമിനെ തന്നെ സീസണിലെ വരാനിരിക്കുന്ന മത്സരങ്ങളിൽ ആരാധകർക്ക് കാണാൻ സാധിക്കാവുന്നതാണ്.

ബിഎഫ്സിയാകട്ടെ ഒരു സ്ഥിരതയാണ് ഇന്നത്തെ മത്സരത്തിലൂടെ പ്രതീക്ഷിക്കുന്നത്. നോർത്ത് ഈസ്റ്റിനെ ആദ്യം തോൽപ്പിച്ചെങ്കിലും രണ്ടാം മത്സരത്തിൽ കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്സിയോട് തോൽക്കേണ്ടി വന്നു. മുന്നേറ്റത്തിൽ പ്രതീക്ഷയുണ്ടെങ്കിലും ബംഗളൂരുവിന് അൽപം തലവേദന സൃഷ്ടിക്കുന്നത് പ്രതിരോധത്തിലെ വിള്ളല്ലുകളാണ്.  

ALSO READ : FIFA Transfer Ban : ട്രാൻസ്ഫർ ബാൻ ഒഴിവാക്കാൻ എല്ലാ നടപടികൾ സ്വീകരിച്ചു തുടങ്ങിയെന്ന് Kerala Blasters, ട്രാൻസ്ഫർ വിൻഡോയെ ബാധിക്കില്ലയെന്ന് ക്ലബ്

ബിഎഫ്സിക്കെതിരായുള്ള കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഗോൾ കണ്ടെത്തിയ കെപി രാഹുലിന്റെ അഭാവമാണ് ടീമിനെ ബാധിക്കുന്നത്. പകരമെത്തിയ ഗോവൻ താരൻ വിൻസി ബരോറ്റ കഴിഞ്ഞ മത്സരത്തിൽ പ്രതീക്ഷ നൽകിയെങ്കിലും ഗോൾ കണ്ടെത്താൻ ബ്ലാസറ്റേഴ്സിന്റെ മുന്നേറ്റത്തിന് സാധിച്ചില്ല. 

വൈകിട്ട് 7.30ന് ഗോവയിലെ ബാംബോലിം സ്റ്റേഡിയത്തിൽ വെച്ചാണ് കിക്കോഫ്. ഇതെ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിലാണ് ബിഎഫ്സിയെ ബ്ലാസ്റ്റേഴ്സ് ഇഞ്ചുറി മിനിറ്റിൽ നേടിയ ഗോളിൽ തകർത്തത്. അതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും അവസാനത്തെ ജയം.

ഐഎസ്എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സിയെ ഹൈദരാബാദ് എഫ്സി തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഹൈദരാബാദ് ടീമിന്റെ ജയം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News