ഐഎസ്എല്‍ സീസണ്‍ 3: മുന്‍ ചാമ്പ്യന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ സമനില

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം പതിപ്പിലെ രണ്ടാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാര്‍ തമ്മില്‍ ഏറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ സമനില. അരമണിക്കൂറിനിടെ നാലു ഗോളുകള്‍ പിറവിയെടുത്ത പോരാട്ടത്തില്‍ 2-2നാണ് ചെന്നൈയിന്‍ എഫ്.സിയും അത്ലറ്റികോ ഡി കൊല്‍ക്കത്തയും പോയന്‍റ് പങ്കിട്ടത്. കൊല്‍ക്കത്തക്കായി ദക്ഷിണാഫ്രിക്കന്‍ താരം സമീ ദൗതിയും ഇയാന്‍ ഹ്യൂമും ഗോള്‍ നേടിയപ്പോള്‍ ചെന്നൈയിനായി ജയേഷ് റാണെയും ഹാന്‍സ് മുള്‍ഡറും സ്കോര്‍ ചെയ്തു. എല്ലാ ഗോളുകളും ആദ്യപകുതിക്ക് ശേഷമാണ് പിറന്നത്.

Last Updated : Oct 3, 2016, 01:40 PM IST
ഐഎസ്എല്‍ സീസണ്‍ 3: മുന്‍ ചാമ്പ്യന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ സമനില

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം പതിപ്പിലെ രണ്ടാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാര്‍ തമ്മില്‍ ഏറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ സമനില. അരമണിക്കൂറിനിടെ നാലു ഗോളുകള്‍ പിറവിയെടുത്ത പോരാട്ടത്തില്‍ 2-2നാണ് ചെന്നൈയിന്‍ എഫ്.സിയും അത്ലറ്റികോ ഡി കൊല്‍ക്കത്തയും പോയന്‍റ് പങ്കിട്ടത്. കൊല്‍ക്കത്തക്കായി ദക്ഷിണാഫ്രിക്കന്‍ താരം സമീ ദൗതിയും ഇയാന്‍ ഹ്യൂമും ഗോള്‍ നേടിയപ്പോള്‍ ചെന്നൈയിനായി ജയേഷ് റാണെയും ഹാന്‍സ് മുള്‍ഡറും സ്കോര്‍ ചെയ്തു. എല്ലാ ഗോളുകളും ആദ്യപകുതിക്ക് ശേഷമാണ് പിറന്നത്.

അന്‍പത്തിഒന്‍പതാം മിനിറ്റില്‍ നേടിയ ഗോളില്‍ മുന്നിട്ടുനിന്ന ശേഷമാണ്‌ അത്‌ലറ്റിക്കോ രണ്ട്‌ ഗോളുകള്‍ വഴങ്ങിയത്‌. അറുപത്തിആറാം മിനിട്ടില്‍ ജയേഷ്‌ റാണയും എഴുപതാം മിനിറ്റില്‍ ഹാന്‍സ്‌ മുള്‍ഡറും അത്‌ലറ്റിക്കോ വലയില്‍ ഗോളടിച്ചു കയറ്റി. 

കളി തീരാന്‍ നാലു മിനിറ്റ് അവശേഷിക്കെ സമി ദൗതിയെ പെനാല്‍റ്റി ബോക്സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്ന്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്‌ ഹ്യൂം കൊല്‍ക്കത്തക്ക് സമനില സമ്മാനിക്കുകയായിരുന്നു. ഐ എസ് എല്ലിലെ ഒന്നാം സീസണിലെ ചാമ്പ്യന്മാരാണ് കൊല്‍ക്കത്ത. ചെന്നൈയാകട്ടെ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരും.

Trending News