ISL Final 2022: കളി പിടിക്കാൻ ബ്ലാസ്റ്റേഴ്സ്, അഡ്രിയാൻ ലൂണ തന്നെ മുന്നിൽ നിന്ന് നയിക്കും; സഹൽ അബ്ദുൾ സമദ് ടീമിലില്ല

ഫറ്റോർഡ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ  ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മുൻതൂക്കം 

Written by - Zee Malayalam News Desk | Last Updated : Mar 20, 2022, 07:02 PM IST
  • ജംഷഡ്പൂർ എഫ്സിയെ 2-1ന് തോൽപ്പിച്ചാണ് ബാസ്റ്റേഴ്സിൻറെ ഫൈനൽ എൻട്രി
  • മോഹൻ ബഗാനെതിരെ 3-2 എന്ന അട്ടിമറി വിജയം നേടിയാണ് ഹൈദരാബാദ് എഫ്സിയുടെ ഫൈനൽ പ്രവേശനം
  • ബ്ലാസ്റ്റേഴ്സിൻറെ 24 ഗോളുകളാണ് ഫറ്റോർഡയുടെ വല കുലുക്കി പറന്നത്
ISL Final 2022: കളി പിടിക്കാൻ ബ്ലാസ്റ്റേഴ്സ്, അഡ്രിയാൻ ലൂണ തന്നെ  മുന്നിൽ നിന്ന് നയിക്കും; സഹൽ അബ്ദുൾ സമദ് ടീമിലില്ല

ഗോവ: ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ അഡ്രിയാൻ ലൂണ തന്നെ നയിക്കും. ഫൈനൽ ലൈനപ്പിൽ സഹൽ അബ്ദുൾ സമദ് ഇല്ലാത്തത് അൽപ്പം നിരാശ നൽകുന്നുണ്ടെങ്കിലും കെപി രാഹുൽ ടീമിലുണ്ടെന്നത് അഭിമാനകരം തന്നെ.

ജംഷഡ്പൂർ എഫ്സിയെ 2-1ന് തോൽപ്പിച്ചാണ് ബാസ്റ്റേഴ്സിൻറെ ഫൈനൽ എൻട്രിയെങ്കിൽ എടികെ മോഹൻ ബഗാനെതിരെ 3-2 എന്ന അട്ടിമറി വിജയം നേടിയാണ് ഹൈദരാബാദ് എഫ്സിയുടെ ഫൈനൽ പ്രവേശനം.

ഫറ്റോർഡ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ  ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മുൻതൂക്കം എന്നത് എല്ലാം കൊണ്ടും ശുഭ സൂചനയാണ്. സീസണിലെ ഒൻപത് മത്സരങ്ങളിൽ എട്ടും ബ്ലാസ്റ്റേഴ്സ് നേടിയിരുന്നു. ഇത് വരെ 24 ഗോളുകളാണ് ഫറ്റോർഡയുടെ വല കുലുക്കി പറന്നത്.

 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News