ISL 22-23 : വിജയം തുടരുമോ? കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവ മത്സരം എപ്പോൾ, എവിടെ, എങ്ങനെ ലൈവായി കാണാം?

ISL Kerala Blasters vs FC Live Update 2016 സീസണിലാണ് കേരളം എഫ്സി ഗോവയെ ഏറ്റവും അവസാനമായി ടൂർണമെന്റിൽ തോൽപ്പിച്ചിട്ടുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Nov 13, 2022, 07:30 PM IST
  • കൂടാതെ ഗോവയെ ഏത് വിധേനയും തകർത്ത് ആറ് വർഷമായി ഗോവയ്ക്ക് മുന്നിൽ മുട്ട് മടക്കുന്നതിന് മറുപടി നൽകനാണ് ഇവാൻ വുകോമാനോവിച്ചും സംഘവും ഇന്ന് ശ്രമിക്കുക.
  • ഏറ്റവും അവസാനമായി 2016 സീസണിലാണ് കേരളം എഫ്സി ഗോവയെ ടൂർണമെന്റിൽ തോൽപ്പിച്ചിട്ടുള്ളത്.
  • ടൂർണമെന്റിൽ ആകെ 16 തവണയാണ് ബ്ലാസ്റ്റേഴ്സും ഗോവയും തമ്മിൽ ഏറ്റുമുട്ടിട്ടുള്ളത്.
  • അവയിൽ വമ്പൻ ആധിപത്യം ഗോവയ്ക്ക് തന്നെയാണ്
ISL 22-23 : വിജയം തുടരുമോ? കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവ മത്സരം എപ്പോൾ, എവിടെ, എങ്ങനെ ലൈവായി കാണാം?

ISL 22-23 Kerala Blasters vs FC Goa Live : ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിലെ മൂന്നാമത്തെ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് എഫ്സി ഗോവയെ  നേരിടും. കൊച്ചി കലൂർ അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നില്ല. കൂടാതെ ഗോവയെ ഏത് വിധേനയും തകർത്ത് ആറ് വർഷമായി ഗോവയ്ക്ക് മുന്നിൽ മുട്ട് മടക്കുന്നതിന് മറുപടി നൽകനാണ് ഇവാൻ വുകോമാനോവിച്ചും സംഘവും ഇന്ന് ശ്രമിക്കുക. ഏറ്റവും അവസാനമായി 2016 സീസണിലാണ് കേരളം എഫ്സി ഗോവയെ ടൂർണമെന്റിൽ തോൽപ്പിച്ചിട്ടുള്ളത്. 

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവയും

ടൂർണമെന്റിൽ ആകെ 16 തവണയാണ് ബ്ലാസ്റ്റേഴ്സും ഗോവയും തമ്മിൽ ഏറ്റുമുട്ടിട്ടുള്ളത്. അവയിൽ വമ്പൻ ആധിപത്യം ഗോവയ്ക്ക് തന്നെയാണ്. ഒമ്പത് തവണ ഗോവ കേരളത്തെ മുട്ട് കുത്തിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിനാകാട്ടെ ആകെ ജയനിക്കാനായത് മൂന്ന് മത്സരങ്ങളിൽ മാത്രം. നാല് മത്സരങ്ങൾ സമനിലയിൽ പിരിയുകയും ചെയ്തു. ഗോളുകളുടെ കാര്യത്തിലാണെങ്കിലും ഗോവയ്ക്ക് തന്നെയാണ് മേൽകൈ. 40 ഗോളുകളാണ് ഗോവൻ താരങ്ങൾ കഴിഞ്ഞ സീസൺ വരെ കേരളത്തിന്റെ പോസ്റ്റിലേക്ക് അടിച്ചിട്ടുള്ളത്. ബ്ലസ്റ്റേഴ്സാകട്ടെ മടക്കിട്ടുള്ളത് 23 ഗോളുകൾ മാത്രം.

ALSO READ : Liverpool : ലിവർപൂളിനെ സ്വന്തമാക്കാൻ മുകേഷ് അംബാനിയും: റിപ്പോർട്ട്

ബ്ലാസ്റ്റേഴ്സാകട്ടെ സീസണിലെ ആദ്യ ജയത്തിന് ശേഷം മൂന്ന് മത്സരങ്ങൾ തോറ്റ് വീണ്ടു ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് വിജയ വഴിയിലേക്ക് തിരകെയെത്തിയിരിക്കുകയാണ്. എന്നാൽ കലൂരിൽ എത്തുന്ന മഞ്ഞപ്പട ആരാധകരെ തൃപ്തിപ്പെടുത്തണമെങ്കിൽ ഇന്ന് ഗോവയ്ക്കെതിരെ ജയിച്ചെ തീരു.

കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാൻ മത്സരം എങ്ങനെ എപ്പോൾ എവിടെ കാണാം?

വൈകിട്ട് 7.30നാണ് മത്സരം. കൊച്ചി കലൂർ ജവഹർലാൽ സ്റ്റേഡിയത്തിൽ വെച്ചാണ് ആവേശ പോരാട്ടം നടക്കുന്നത്. സ്റ്റാർ നെറ്റ്വർക്കിനാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംപ്രേഷണ അവകാശം. ടിവിയിൽ സ്റ്റാർ സ്പോർട്സിലും മലയാളത്തിലായി ഏഷ്യനെറ്റ് പ്ലസിലും മത്സരം കാണാൻ സാധിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലും മത്സരം കാണാൻ സാധിക്കും.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേയിങ് ഇലവൻ - പ്രഭ്സുഖൻ ഗിൽ, സന്ദീപ്, ലെസ്കോവിച്ച്, ഹോർമിപാം, നിഷു കുമാർ, ഇവാൻ കല്യൂഷ്ന, ജീക്ക്സൺ സിങ്, സഹൽ അബ്ദുൽ സമദ്. അഡ്രിയാൻ ലൂണ, കെ.പി രാഹുൽ, ദിമത്രിയോസ്

എഫ്സി ഗോവ പ്ലേയിങ് ഇലവൻ - ധീരജ് സിങ്, സെറിട്ടൺ ഫെർണാണ്ടസ്, എയ്ബാൻഭാ ഡോഹ്ലിങ്, അൻവർ അലി, സേവ്യർ ഗാമ, അയുഷ് ഛേത്രി. എഡു ബേഡിയ, നോഹ സാദാഖ്വി, ബ്രാൻഡൺ ഫെർണാണ്ടസ്, ഐക്കെർ ഗൌറോട്ട്സ്സെനാ, അൽവാരോ വാൽക്വസ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News