)
Ahmedabad : Indian Pace ബോളർ Jasprit Bumrah വിവാഹിതനാകുന്നു. മോഡലും സ്പോർട്സ് അവതാരികയുമായ സാഞ്ജന ഗണേശനാണ് ബുമ്രയുടെ വധു എന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
ആരും പ്രതീക്ഷിക്കാതെ പെട്ടെന്ന് ബുമ്ര ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റ് മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. സ്വകാര്യമായി കാരണമെന്നായിരുന്നു ബിസിസഐ അയിച്ചിരുന്നത്.
എന്നാൽ പിന്നീട് താരം വിവാഹത്തിനായിട്ടാണ് ടീമിൽ നിന്ന് പിന്മാറിയതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടെ ബുമ്രയുടെ ഭാവി വധു മലയാളിയും തെന്നിന്ത്യൻ നടി അനുപമ പരമേശ്വരനാണ് വധുയെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
പ്രമുഖ ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം മാർച്ച് 14-15നുള്ളിൽ ഗോവയിൽ വെച്ച് ഇരുവരും വിവാഹം ചെയ്യുമെന്നാണ്. അതിനിടെ ബുമ്രയുടെ അമ്മ ഗോവയിലേക്ക് തിരിച്ചെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
അവസാന ടെസ്റ്റ് കൂടാതെ ബുമ്രക്ക് ഇംഗ്ലണ്ടിനെതിരെയുള്ള ട്വിന്റി20 ഏകദിന മത്സരങ്ങളും നഷ്ടമാകും. മാർച്ച് 20ന് അവസാനിക്കുന്ന ടി20 പരമ്പരയ്ക്ക് ശേഷം മാർച്ച് 23നാണ് ടെസ്റ്റ് മത്സരങ്ങൾ പൂണെയിൽ ആരംഭിക്കുന്നത്. കോവിഡ് ബൈയോ സുരക്ഷ വലയം ഭേദിച്ച് പുറത്ത് പോയ ബുമ്രക്ക് ടി20ക്ക് ശേഷം ടീമിനൊപ്പം ചേരുകയെന്നത് സാധ്യമല്ലാതെ വരും.
ബുമ്രക്ക് ഇനി ടീമിൽ ഇടം ലഭിക്കണമെങ്കിൽ വീണ്ടും ക്വാറന്റീനിൽ പ്രവേശിച്ചതിന് ശേഷം മാത്രമെ സാധിക്കു. അതിനാൽ 20 അവസാനിക്കുന്ന ട്വന്റി20 പരമ്പരയ്ക്ക് ശേഷം 20 ഏകദിന പരമ്പരയ്ക്ക ടീമിൽ ഇടം നേടാൻ സാധ്യതയില്ല.
നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ പിച്ച് സ്പിന്നിന് അനുകൂലമായപ്പോൾ ബുമ്ര ആകെ എറിഞ്ഞത് ആറ് ഓവറുകൾ മാത്രമാണ്. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഒരു ഓവർ പോലും താരം ചെയ്തിട്ടുമില്ല. എന്നാൽ മത്സരത്തിൽ ഇന്ത്യ പത്ത് വിക്കറ്റിന് ജയിക്കുകയും ചെയ്തു. മാർച്ച് നാലിനാണ് ഇന്ത്യൻ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ആരംഭിക്കുന്നത്. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.
അതേസമയം ഇന്ത്യ ഇംഗ്ലണ്ട് ഏകദിന മത്സരങ്ങൾ കടുത്ത കോവിഡ് ചട്ടം പലിച്ചാണ് പൂണെയിൽ വെച്ച് സംഘടിപ്പിക്കുകയെന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിട്ടുണ്ടായിരുന്നു. പൂണെയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കാണികൾ ഇല്ലാതെ അടിച്ചിട്ട സാഹചര്യത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുകയെന്ന് അസോസിയേഷൻ അറിയിച്ചു. മൂന്ന് ഏകദിന മത്സരങ്ങളാണ് ഇംഗണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽ ഉള്ളത്. March 23, 26, 28 ദിവസങ്ങളായിട്ടാണ് മത്സരങ്ങൾ നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy