Kerala Blaster FC: മത്സരം ഗോവയിൽ; കലൂർ ആവേശക്കടലാക്കി മഞ്ഞപ്പടയുടെ ആരാധകർ

ഐഎസ്എല്‍ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജയം ആഘോഷമാക്കി കൊച്ചിയിലെ ഫാന്‍ പാര്‍ക്കില്‍ ഒത്തുകൂടിയ ആരാധകര്‍. മൂവായിരത്തിനു മുകളിൽ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരാണ് കൊച്ചിയിലെ ഫാന്‍ പാര്‍ക്കില്‍ എത്തിയത്.

Written by - Zee Malayalam News Desk | Last Updated : Mar 11, 2022, 11:30 PM IST
  • മൂവായിരത്തിനു മുകളിൽ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരാണ് കൊച്ചിയിലെ ഫാന്‍ പാര്‍ക്കില്‍ എത്തിയത്.
  • സ്റ്റേഡിയത്തിന് പുറത്ത് ക്രമീകരിച്ച ഫാന്‍ പാര്‍ക്കിലാണ് ആരാധകര്‍ ഒത്തു ചേര്‍ന്ന് കളികണ്ടത്.
Kerala Blaster FC: മത്സരം ഗോവയിൽ; കലൂർ ആവേശക്കടലാക്കി മഞ്ഞപ്പടയുടെ ആരാധകർ

Kochi: ഐഎസ്എല്‍ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജയം ആഘോഷമാക്കി കൊച്ചിയിലെ ഫാന്‍ പാര്‍ക്കില്‍ ഒത്തുകൂടിയ ആരാധകര്‍. മൂവായിരത്തിനു മുകളിൽ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരാണ് കൊച്ചിയിലെ ഫാന്‍ പാര്‍ക്കില്‍ എത്തിയത്.

സ്റ്റേഡിയത്തിന് പുറത്ത് ക്രമീകരിച്ച ഫാന്‍ പാര്‍ക്കിലാണ് ആരാധകര്‍ ഒത്തു ചേര്‍ന്ന് കളികണ്ടത്. കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിഞ്ഞ് കൊടികളുമായാണ് ആരാധകർ വിജയം ആഘോഷിച്ചത്.

ഫാന്‍ പാര്‍ക്കിന് സമീപമുള്ള കെട്ടിടങ്ങളിലും ആരാധകര്‍ തടിച്ചുകൂടിയിരുന്നു. മത്സരത്തിന്റെ ഓരോ നിമിഷത്തിലും ആവേശം ഫാൻ പാർക്കിലും ഉയർന്നു.
 

ജംഷഡ്പൂര്‍ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. മലയാളി താരം സഹല്‍ അബ്ദു സമദാണ് വിജഗോള്‍ നേടിയത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News