ISL 2021-22 : ഐഎസ്എൽ ഫൈനൽ; ബ്ലാസ്റ്റേഴ്സിന്റെ എതിരാളി ഹൈദരാബാദ് എഫ്സി

ണ്ടാംപാദ സെമിയിൽ എടികെ മോഹൻ ബഗാനോട് തോറ്റെങ്കിലു ഇരുപാദങ്ങളിലുമായി 3-2 എന്ന് സ്കോറിൽ ഹൈദരാബാദ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.

Written by - Zee Malayalam News Desk | Last Updated : Mar 16, 2022, 10:00 PM IST
  • ആദ്യ പാദത്തിൽ 3-1ന് എടികെ തകർത്ത ആത്മവിശ്വാസത്തിൽ ഇറങ്ങിയ എച്ച്എഫ്സിക്ക് ഇന്ന് തങ്ങളുടെ ലീഡ് ഉയർത്താൻ സാധിച്ചില്ല.
  • 79-ാം മിനിറ്റിൽ റോയി കൃഷ്ണ എടികെയ്ക്കായി ഗോൾ നേടി
  • മത്സരം ആവേശത്തിലേക്ക് നയിച്ചെങ്കിലും അഗ്രിഗേറ്റ് സ്കോറിൽ സമനില കണ്ടെത്താൻ മുൻ ഐഎസ്എൽ ചാമ്പ്യന്മാർക്ക് സാധിച്ചില്ല.
ISL 2021-22 : ഐഎസ്എൽ ഫൈനൽ; ബ്ലാസ്റ്റേഴ്സിന്റെ എതിരാളി ഹൈദരാബാദ് എഫ്സി

ഗോവ : ഇന്ത്യൻ സൂപ്പർ ലീഗ് 2021-22ൽ ഏത് മഞ്ഞപ്പടയാണ് മുത്തമിടുകയെന്ന് ചോദ്യം മാത്രം ഇനി ബാക്കി. ഐഎസ്എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളി ഹൈദരാബാദ് എഫ്സി. രണ്ടാംപാദ സെമിയിൽ എടികെ മോഹൻ ബഗാനോട് തോറ്റെങ്കിലു ഇരുപാദങ്ങളിലുമായി 3-2 എന്ന് സ്കോറിൽ ഹൈദരാബാദ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.

ആദ്യ  പാദത്തിൽ 3-1ന് എടികെ തകർത്ത ആത്മവിശ്വാസത്തിൽ ഇറങ്ങിയ എച്ച്എഫ്സിക്ക് ഇന്ന് തങ്ങളുടെ ലീഡ് ഉയർത്താൻ സാധിച്ചില്ല. 79-ാം മിനിറ്റിൽ റോയി കൃഷ്ണ എടികെയ്ക്കായി ഗോൾ നേടി മത്സരം ആവേശത്തിലേക്ക് നയിച്ചെങ്കിലും അഗ്രിഗേറ്റ് സ്കോറിൽ സമനില കണ്ടെത്താൻ മുൻ ഐഎസ്എൽ ചാമ്പ്യന്മാർക്ക് സാധിച്ചില്ല. 

ALSO READ : ISL 2021-22 : സഹൽ ഫൈനൽ കളിക്കുമോ? താരത്തിന്റെ പരിക്കിനെ കുറിച്ച് നിർണായക വിവരം പങ്കുവെച്ച് കോച്ച് വുകോമാനോവിച്ച്

മത്സരത്തിന് ഉടനീളം എടികെയുടെ ആധിപത്യമായിരുന്നെങ്കിലും രണ്ടാംപാദത്തിലെ വിജയത്തിൽ കൂടുതല്ലൊന്നും കൊൽക്കത്ത ടീമന് നേടാനായില്ല. പൊസ്സഷനിൽ ആക്രമണത്തിൽ എല്ലാ മുന്നിട്ട് നിന്നെങ്കിലും എടികെയുടെ ഫൈനൽ പ്രവേശനം വിദൂരത്തിലേക്ക് മാറിമറഞ്ഞു.

ലീഗ് ചാമ്പ്യന്മാരായ ജംഷെഡ്പൂരിനെ തകർത്താണ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ കരിയറിലെ മൂന്നാമത്തെ ഐഎസ്എൽ ഫൈനലിന് ഇറങ്ങുന്നത്. എച്ച്എഫ്സിയാകട്ടെ തങ്ങളുടെ ആദ്യ ഫൈനൽ പ്രവേശനമാണ് നേടിയെടുത്തിരിക്കുന്നത്. എന്ത് തന്നെയാണെങ്കിലും ഇത്തവണ ഒരു പുതിയ ടീമാകും ഐഎസ്എൽ കപ്പിൽ മുത്തമിടുക എന്ന് തീർച്ചയായിരിക്കുകയാണ്. 

ALSO READ : ISL 2021-22 : കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ; രണ്ടാം പാദത്തിൽ ജംഷെഡ്പൂരിനെ സമനിലയിൽ തളച്ച് കൊമ്പന്മാർ
 
മാർച്ച് 20ന് ഗോവയിൽ ഫറ്റോർഡാ സ്റ്റേഡിയത്തിൽ വെച്ചാണ് കലാശപ്പോരാട്ടം. ലീഗിൽ ഇതിന് മുമ്പ് ഇരു ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ രണ്ട് ടീമും ഓരോ തവണ ജയം സ്വന്തമാക്കിട്ടുണ്ട്. കൂടാതെ ഏത് മഞ്ഞപ്പടയാകും ഇത്തവണത്തെ ഐഎസ്എൽ കപ്പ് ഉയർത്തുക എന്ന് ആവേശത്തിലാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News