ഐ എസ് എല്‍: 2017 ലെ അവസാന മത്സരം കേരള ബ്ലാസ്റ്റേഴ്സും ബാംഗ്ലൂരും തമ്മില്‍

ഐ എസ് എല്ലിലെ ഈ വര്‍ഷത്തെ അവസാന പോരാട്ടം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ബെംഗളൂരു എഫ്‌സിയും തമ്മില്‍. 

Last Updated : Dec 31, 2017, 04:17 PM IST
ഐ എസ് എല്‍: 2017 ലെ അവസാന മത്സരം കേരള ബ്ലാസ്റ്റേഴ്സും ബാംഗ്ലൂരും തമ്മില്‍

കൊച്ചി: ഐ എസ് എല്ലിലെ ഈ വര്‍ഷത്തെ അവസാന പോരാട്ടം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ബെംഗളൂരു എഫ്‌സിയും തമ്മില്‍. ഇന്ന് വൈകിട്ട് അഞ്ചരക്ക് കൊച്ചിയിലാണ് മത്സരം.

ബംഗലൂരു എഫ്‌സിയെ തോല്‍‍പിച്ച് ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനം നല്‍കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ആറു കളിയില്‍ നാല് സമനിലയും ഒരു ജയവും നേടി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്സ്റ്റേഴ്സ്.ഏഴ്‌ കളിയില്‍ നാല് ജയവും മൂന്ന് തോല്‍വിയുമായി ബി.എഫ്.സി ലീഗില്‍ നാലാം സ്ഥാനത്തുണ്ട്.

 പുതുവര്‍ഷം ആഘോഷിക്കാന്‍ ആരാധകരുടെ തിരക്കുണ്ടാകുമെന്നതിനാല്‍ ശക്തമായ പോലീസ് സംരക്ഷണമാണ് മൈതാനത്തും പരിസരപ്രദേശങ്ങളിലും ഒരുക്കിയിരിക്കുനത്. പരുക്കില്‍ നിന്ന് മോചിതരാവാത്ത ബെര്‍ബറ്റോവും റിനോ ആന്‍റോയും ബ്ലാസ്റ്റേഴ്സ് നിരയിലും ഉദാന്ത സിംഗ് ബിഎഫ്സിയിലും ഉണ്ടാവില്ല. 

ബി.എഫ്.സിയുടെ വെസ്റ്റ് ബ്ലോക്കിനെ വിറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്സിന്‍റെ സ്വന്തം മഞ്ഞപ്പടയെത്തുമ്പോള്‍ വിജയമുറപ്പിച്ച് പുതുവത്സരം ആഗോഷിക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Trending News