റഷ്യയിൽ നടക്കുന്ന ഫുട്ബോള്‍ മാമാങ്കത്തില്‍ പങ്കാളിയായിരിക്കുകയാണ് തിരച്ചില്‍ ഭീമനായ ഗൂഗിളും. ലോകകപ്പിന്‍റെ രണ്ടാം ദിവസവും അടിപൊളി ഡൂഡില്‍ ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍.
പാകിസ്ഥാന്‍ ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ താല്‍ക്കാലികമായി പുറത്താക്കി. മൂന്നാം കക്ഷിയുടെ ഇടപെടല്‍ മൂലമാണ് പാകിസ്ഥാന്‍ ഫെഡറേഷനെ പുറത്താക്കുന്നതെന്ന് ഫിഫ വ്യക്തമാക്കി. ബ്യൂറോ ഓഫ് ഫിഫ കൗണ്‍സിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പിന് നാളെ മുതല്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ തുടക്കമാകും. ഫിഫയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്‍റ് എന്ന പ്രത്യേകതയുള്ള ഈ ലോകകപ്പ് ഇന്ത്യന്‍ ഫുട്ബോളിനെ ലോക നിലവാരമുള്ളതാക്കി മാറ്റുമെന്ന് തീര്‍ച്ച. ഈ സുവര്‍ണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ നാളെ ഡല്‍ഹിയില്‍ ഇറങ്ങുന്ന ഇന്ത്യന്‍ യുവപ്രതിഭകളില്‍ നിന്ന്‍ അപകടകാരികളായ ചിലരെ നമുക്ക് പരിചയപ്പെടാം.
* അനികേത് ജാദവ് :
ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പിന് ഇനി രണ്ടു നാള്‍. ഇന്ത്യയില്‍ ക്രിക്കറ്റിന് മാത്രമല്ല ആരാധകരുള്ളത് എന്ന്‍ ഐ.എസ്.എലിന്‍റെ ആദ്യ സീസണില്‍ നിന്ന് തന്നെ വ്യക്തമായി.
അണ്ടര്‍ 17 ലോകകപ്പ് കൊച്ചിയിലെത്തുമ്പോള്‍ കൊച്ചിയിലെ പെണ്‍കുട്ടികളും ഭയങ്കര ഫുട്‍ബോൾ ആവേശത്തിലാണ്. പുതിയ ഒരു ടീം രൂപീകരിച്ചാണ് മഹാരാജാസ് കോളേജിലെ പെണ്‍കുട്ടികള്‍ ലോകകപ്പ് ആവേശത്തില്‍ പങ്കുചേരുന്നത്.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വേദിയാകുന്ന അണ്ടര്‍-17 ഫിഫ ലോകകപ്പിന് കൊച്ചി ഒരുങ്ങി. ലോകകപ്പിനായി കൊച്ചിയിലെത്തുന്ന താരങ്ങളെ സ്വീകരിക്കാന്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വിപുലമായ സൗകര്യമൊരുക്കി. ഫിഫ അധികൃതരും കസ്റ്റംസും സംയുക്തമായാണ് താരങ്ങളെ സ്വീകരിക്കുന്നത്. ഒക്ടോബര്‍ 3 മുതല്‍ ടീമുകള്‍ എത്തി തുടങ്ങും.
ഫിഫ റാങ്കിംഗ് പട്ടികയില്‍ ഇന്ത്യ തോണ്ണുറ്റിആറാം സ്ഥാനത്തെത്തി ചരിത്ര നേട്ടം കുറിച്ചു. 21 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന റാങ്കാണ് ഇത്. 1996 ല്‍ നേടിയ തോണ്ണുറ്റിനാലാം സ്ഥാനമാണ് റാങ്കിങ്ങില്‍ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം.
നേരത്തെ, ഫിഫ റാങ്കിങ്ങില്‍ 331 പോയിന്റ് നേടി ഇന്ത്യ നൂറാം സ്ഥാനത്തായിരുന്നു. ബ്രസീലാണ് റാങ്കിങ്ങ് പട്ടികയില്‍ ഒന്നാമത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ തുടരുന്ന വിജയപരമ്പരയാണ് റാങ്കിംഗില്‍ മുന്നേറാന്‍ ഇന്ത്യയെ സഹായിച്ചത്.
അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന് കൊച്ചി വേദിയാകും.കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പരിശോധന നടത്തിയ ശേഷമാണ് ഫിഫ സംഘം ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരുക്കങ്ങളില്‍ പൂര്‍ണ്ണ തൃപതരാണെന്നും ഫിഫ സംഘം അറിയിച്ചു.