Lionel Messi : തൽക്കാലം മെസി സൗദിയിലേക്കില്ല; അഭ്യൂഹങ്ങൾ എല്ലാം തള്ളി സൗദി ഫുട്ബോൾ ഫെഡറേഷൻ തലവൻ

Messi to Saudi റൊണാൾഡോയെക്കാൾ 100 മില്യൺ അധികം യൂറോ നൽകി മെസിയെ സൗദിയിലേക്കെത്തിക്കാൻ അൽ നാസറിന്റെ ബദ്ധവൈരികളായ അൽ ഹിലാൽ ശ്രമം നടത്തുന്നുയെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു

Written by - Jenish Thomas | Last Updated : Jan 22, 2023, 02:20 PM IST
  • ജൂണിൽ പിഎസ്ജിയുമായി കരാർ അവസാനിക്കുന്ന മെസിയെ സ്വന്തമാക്കാൻ മോഹ വിലയുമായി 2 എസ്പിഎൽ ക്ലബുകളാണ് രംഗത്തെത്തിട്ടുള്ളത്.
  • മെസി സൗദിയിലേക്കെന്നുള്ള അഭ്യുഹങ്ങളെ അമ്പാടെ തള്ളി കളയുകയാണ് സൗദി ഫുട്ബോൾ ഫെഡറേഷൻ ജൻറൽ സെക്രട്ടറി
  • സൗദിക്ക് പുറമെ അമേരിക്കൻ ഫുട്ബോൾ ലീഗായ എംഎൽഎസും മെസി തന്റെ കരിയറിന്റെ അവസാന കാലഘട്ടം ചിലവഴിക്കാൻ തിരഞ്ഞെടുത്തേക്കും
Lionel Messi : തൽക്കാലം മെസി സൗദിയിലേക്കില്ല; അഭ്യൂഹങ്ങൾ എല്ലാം തള്ളി സൗദി ഫുട്ബോൾ ഫെഡറേഷൻ തലവൻ

പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ ലോകകപ്പ് ജേതാവ് ലയണൽ മെസിയും സൗദിയിലേക്കെന്ന അഭ്യുഹങ്ങൾ തള്ളി സൗദി ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി ഇബ്രാഹിം അൽകാസിം. നിലവിലെ സീസണിന് ശേഷം സമ്മർ ബ്രേക്കിൽ മെസി സൗദി ക്ലബിന്റെ ഭാഗമാകുമെന്ന് അഭ്യുഹങ്ങളും അതെ തുടന്ന് റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. എന്നാൽ അതെല്ലാം വെറും അഭ്യുഹങ്ങളാണെന്ന് അറിയിച്ചുകൊണ്ടാണ് അറബ് രാഷ്ട്രത്തിന്റെ ഫുട്ബോൾ ഫെഡറേഷൻ തലവൻ രംഗത്തെത്തിയിരിക്കുന്നത്. ജൂണിൽ പിഎസ്ജിയുമായി കരാർ അവസാനിക്കുന്ന അർജന്റീനിയൻ സൂപ്പർ താരത്തെ സ്വന്തമാക്കാൻ മോഹ വിലയുമായി രണ്ട്  സൗദി പ്രോ ലീഗ് ക്ലബുകളാണ് രംഗത്തെത്തിട്ടുള്ളത്. ക്രിസ്റ്റ്യാനോയുടെ അൽ നാസർ ക്ലബിന്റെ ബദ്ധ വൈരികളായ അൽ ഹിലാൽ, അൽ ഇത്തിഹാദ് എന്ന ക്ലബുകളാണ് മെസിക്കായി ഇറങ്ങി തിരിച്ചിരിക്കുന്നത്. അതേസമയം ഫ്രഞ്ച് ക്ലബ് അർജന്റീനിയൻ താരവുമായിട്ടുള്ള കരാർ നീട്ടാൻ ഒരുങ്ങുകയാണെന്നാണ് യൂറോപ്യൻ ഫുട്ബോൾ നിരീക്ഷകർ നൽകുന്ന വിവരം.

അതേസമയം മെസി സൗദിയിലേക്കെന്നുള്ള അഭ്യുഹങ്ങളെ അമ്പാടെ തള്ളി കളയുകയാണ്  സൗദി ഫുട്ബോൾ ഫെഡറേഷൻ ജൻറൽ സെക്രട്ടറി. പക്ഷേ ഭാവിയിൽ അർജന്റീനയിൻ സൂപ്പർ താരം തങ്ങളുടെ കളിക്കണമെന്ന ആഗ്രഹവും ഫുട്ബോൾ ഫെഡറേഷന്റെ തലവൻ പ്രകടിപ്പിക്കുകയും ചെയ്തു. നിലവിൽ മെസി സൗദിയിലേക്ക് വരുമെന്ന് തങ്ങൾക്ക് യാതൊരു വിവരവുമില്ല. ഒരു നാൾ മെസി തങ്ങളുടെ ലീഗിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹം. തങ്ങളുടെ ഫുട്ബോൾ മികവുള്ളതാകണമെന്നാണ് ഫെഡറേഷന്റെ ആഗ്രഹം. അതുപോലെ തന്നെയാണ് മെസിയും റൊണാൾഡോയും ഒരേ ലീഗിൽ കളിക്കണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാൽ മെസി സൗദിയിൽ വരുമെന്ന് യാതൊരു ഉറപ്പുമില്ലയെന്ന് ഇബ്രാഹിം അൽകാസിം സ്പാനിഷ് മാധ്യമമായ മാഴ്സയ്ക്ക് നൽകി അഭിമുഖത്തിൽ വ്യക്തമാക്കി.

ALSO READ : Cristiano Ronaldo : മാസം നാലര ലക്ഷത്തോളം രൂപ ശമ്പളം; ഷെഫിനെ തേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

സൗദിക്ക് പുറമെ അമേരിക്കൻ ഫുട്ബോൾ ലീഗായ എംഎൽഎസും മെസി തന്റെ കരിയറിന്റെ അവസാന കാലഘട്ടം ചിലവഴിക്കാൻ തിരഞ്ഞെടുത്തേക്കും. മെസിയുടെ കരിയർ ആരംഭിച്ച ബാഴ്സലോണയ്ക്കും ഇന്റർ മിയാമിയും തമ്മിലുള്ള ബന്ധം താരത്തിന്റെ കരിയറിന്റെ അവസാനം യുഎസിലാകാൻ വഴിവെച്ചേക്കും. അതേസമയം മെസിക്കിതുവരെ ഔദ്യോഗികമായി ഒരു സൗദി എംഎൽഎസ് ക്ലബുകളിൽ നിന്നും ഓഫറുകൾ ലഭിച്ചിട്ടില്ല.

അൽ നാസർ ക്രിസ്റ്റ്യാനോയ്ക്ക് നൽകുന്നതിൽ 100 മില്യൺ യൂറോ അധികം അൽ ഹിലാൽ നൽകാമെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. ഇറ്റാലിയൻ പത്രമാധ്യമമായ കാൽസിയോ മെറാക്ടോ മെസിക്കായി സൗദി അറേബ്യൻ ക്ലബ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഓഫർ ഒരുക്കുന്നുയെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.  ക്രിസ്റ്റ്യാനോ അൽ നാസറിൽ എത്തിയപ്പോൾ അൽ ഹിലാൽ ക്ലബ് ലയണൽ മെസിയുടെ പേര് ആലേഖനം ചെയ്ത ജേഴ്സിയും പുറത്തിറക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News