കട്ടക് ഏകദിനം: ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍, യുവരാജിനും, ധോണിക്കും സെഞ്ച്വറി

ഇംഗ്ലണ്ടിന്​ എതിരായ രണ്ടാം എകദിനത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്​കോര്‍​. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നിശ്ചിത 50 ഓവറില്‍ നിന്ന്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സെടുത്തിട്ടുണ്ട്. ധോനിയുടെയും യുവരാജ്​ സിങ്ങി​​െൻറയും സെഞ്ചുറിയുടെ ബലത്തിൽ സ്​കോർ 350 കടന്നിട്ടുണ്ട്​. അതേസമയം നീലപ്പടയുടെ തുടക്കം തകർച്ചയോടെയായിരുന്നു.

Last Updated : Jan 19, 2017, 06:28 PM IST
കട്ടക് ഏകദിനം: ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍, യുവരാജിനും, ധോണിക്കും സെഞ്ച്വറി

കട്ടക്​: ഇംഗ്ലണ്ടിന്​ എതിരായ രണ്ടാം എകദിനത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്​കോര്‍​. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നിശ്ചിത 50 ഓവറില്‍ നിന്ന്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സെടുത്തിട്ടുണ്ട്. ധോനിയുടെയും യുവരാജ്​ സിങ്ങി​​െൻറയും സെഞ്ചുറിയുടെ ബലത്തിൽ സ്​കോർ 350 കടന്നിട്ടുണ്ട്​. അതേസമയം നീലപ്പടയുടെ തുടക്കം തകർച്ചയോടെയായിരുന്നു.

25 റൺസ്​ എടുക്കുന്നതിനിടയിൽ മൂന്ന്​ വിക്കറ്റുകൾ ഇന്ത്യക്ക്​ നഷ്​ടപ്പെട്ടിരുന്നു. ആദ്യ അഞ്ച് ഓവറിനിടെ ലോകേഷ് രാഹുൽ, ശിഖർ ധവാൻ, വിരാട് കോഹ്‍ലി എന്നിവരെ ക്രിസ് വോക്സ് പറഞ്ഞയച്ചശേഷമായിരുന്നു യുവരാജ്-ധോണി സഖ്യത്തിന്‍റെ കിടിലൻ പ്രകടനം. പിന്നീട് യുവരാജിനെയും പുറത്താക്കിയ വോക്സ്, 10 ഓവറിൽ 60 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. 

ഏകദിന കരിയറിലെ ഉയർന്ന വ്യക്തിഗത സ്കോർ സ്വന്തം പേരിലാക്കിയ യുവരാജ് 127 പന്തിൽ 150 റൺസെടുത്താണ് മടങ്ങി. 21 ബൗണ്ടറികളും മൂന്നു സിക്സും നിറം ചാർത്തിയതായിരുന്നു യുവരാജിന്‍റെ പതിനാലാം ഏകദിന സെഞ്ചുറി. 2011നു ശേഷം യുവരാജിന്‍റെ ആദ്യ ഏകദിന സെഞ്ചുറിയാണ് കട്ടക്ക് ബാരാബതി സ്റ്റേഡിയത്തിൽ പിറന്നത്. പത്താം ഏകദിന സെഞ്ചുറി കുറിച്ച ധോണി 122 പന്തിൽ 10 ബൗണ്ടറിയും ആറു സിക്സുമുൾപ്പെടെ 134 റൺസെടുത്തു. 

നേരത്തെ ടോസ്​ നേടിയ ഇംഗ്ലണ്ട്​ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ആദ്യ എകദിനം മൂന്ന്​ വിക്കറ്റിന്​ ജയിച്ച്​ ഇന്ത്യ പരമ്പരയിൽ 1-–0 ത്തിന്​ മുന്നിലാണ്​.

Trending News