ഏഷ്യയുടെ വേഗറാണി എന്നറിയപ്പെട്ട ലിഡിയ ഡി വേഗ അന്തരിച്ചു. ഒരു കാലത്ത് സാക്ഷാൽ പി ടി ഉഷ പോലും പരാജയം സമ്മതിച്ച വേഗം, അതായിരുന്നു ഫിലിപൈൻസിന്റെ ലിഡിയ ഡി വേഗ.1980 കളില്‍ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വനിതാ കായികതാരമായി അറിയപ്പെട്ട ലിഡിയ കാന്‍സര്‍ രോഗത്തെ തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയത് . 100 മീറ്ററിലും 200 മീറ്ററിലും ലോക കായിക വേദികളിൽ മത്സരിച്ച് നിരവധി മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട് ലിഡിയ.
BREAKING NEWS | Lydia de Vega, a Filipino sports icon once considered Asia’s fastest woman, passed away Wednesday night, her daughter announced on Facebook.
De Vega was 57. | Story to follow pic.twitter.com/WsHiV3cU7P
— ABS-CBN News (@ABSCBNNews) August 10, 2022
പി.ടി.ഉഷയുടെ സുവര്‍ണ കാലഘട്ടത്തിലെ പ്രധാന എതിരാളിയായിരുന്നതും മറ്റാരും ആയിരുന്നില്ല. ലിഡിയയും ഉഷയും തമ്മിലുള്ള അതിവേഗ പോരാട്ടങ്ങൾ 80 കളിലെ അത്‌ലറ്റിക്‌സ് ട്രാക്കുകളിൽ തീപടർത്തിയിരുന്നു. 11.28 സെക്കന്‍ഡാണ് 100 മീറ്ററിലെ ലിഡിയയുടെ മികച്ച സമയം. 200 മീറ്ററില്‍ ഇത് 23.35 സെക്കന്‍ഡാണ്.
ALSO READ: Rudi Koertzen : ദക്ഷിണാഫ്രിക്കൻ അമ്പയർ റൂഡി കോർട്സൺ വാഹനപകത്തിൽ മരിച്ചു
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ നാല് സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും നേടിയ ലിഡിയ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടി.അതിൽ തന്നെ പി.ടി ഉഷയെ പരാജയപ്പെടുത്തിൽ 1986 ലെ സോൾ ഏഷ്യൻ ഗെയിംസ് മത്സരം കായിക പ്രേമികളുടെ മനസ്സിൽ എന്നെന്നും ഉണ്ടാകും. 1987-ല്‍ ജക്കാര്‍ത്തയില്‍ വെച്ച് നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ലോങ്ജംപില്‍ ലിഡിയ സ്വര്‍ണം നേടിയിരുന്നു. 1984, 1988 ഒളിമ്പിക്‌സുകളിലും പങ്കെടുത്തു. 1994 ൽ വിഖ്യാത താരം മത്സരരംഗത്തുനിന്ന് വിരമിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.