പ്രായം വെറും സംഖ്യ, ഇന്ത്യയെ ജയിപ്പിക്കാനാകുമെങ്കില്‍ ധോണി കളി തുടരണം -ഗംഭീര്‍

ഇന്ത്യയ്ക്ക് വേണ്ടി മത്സരങ്ങള്‍ ജയിപ്പിക്കാനാകുമെങ്കില്‍ ധോണി കളി തുടരണമെന്ന് മുന്‍ ക്രിക്കറ്റ് താരവും ഡല്‍ഹി എംപിയുമായ ഗൗത൦ ഗംഭീര്‍. 

Last Updated : Jul 26, 2020, 04:43 PM IST
  • 2020 സെപ്റ്റംബര്‍ പത്തൊന്‍പതിന് ആരംഭിക്കുന്ന മത്സരങ്ങള്‍ നവംബര്‍ എട്ടിന് അവസാനിക്കും. ദുബായി(Dubai)ലാണ് പതിമൂന്നാം സീസണ്‍ മത്സരങ്ങള്‍ നടക്കുക.
പ്രായം വെറും സംഖ്യ, ഇന്ത്യയെ ജയിപ്പിക്കാനാകുമെങ്കില്‍ ധോണി കളി തുടരണം -ഗംഭീര്‍

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് വേണ്ടി മത്സരങ്ങള്‍ ജയിപ്പിക്കാനാകുമെങ്കില്‍ ധോണി കളി തുടരണമെന്ന് മുന്‍ ക്രിക്കറ്റ് താരവും ഡല്‍ഹി എംപിയുമായ ഗൗത൦ ഗംഭീര്‍. 

പ്രായം വെറും സംഖ്യ മാത്രമാണെന്നും മികച്ച ഫോമിലാണെങ്കില്‍ നിങ്ങള്‍ക്ക് നന്നായി പന്തടിച്ചകറ്റാന്‍ സാധിക്കുമെന്നും ഗംഭീര്‍ (Gautam Gambhir) പറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി, പ്രത്യേകിച്ച് ആറും ഏഴും നമ്പരില്‍ ഇനിയും മത്സരങ്ങള്‍ ജയിപ്പിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ ധോണി മത്സരങ്ങള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു. 

IPL 2020 മത്സരങ്ങള്‍ സെപ്റ്റം.19 മുതല്‍ നവം. 8 വരെ ദുബായില്‍... സ്ഥിരീകരിച്ച് ചെയര്‍മാന്‍

സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ക്രിക്കറ്റ് കണക്റ്റഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍. കൂടാതെ, ഇത്തവണത്തെ IPL നിലവിലെ ഇന്ത്യയുടെ മാനസികാവസ്ഥയെ തന്നെ മാറ്റിമറിക്കുമെന്നും ഗംഭീര്‍ പറഞ്ഞു. കൊറോണ വൈറസ് (Corona Virus) വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച IPL മത്സരങ്ങള്‍ ദുബായില്‍ നടത്താന്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. 

ഇതിനു പിന്നാലെ ധോണിയുടെ തിരിച്ചുവരവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. IPLലെ ധോണിയുടെ പ്രകടനത്തെ ആശ്രയിച്ചാണ്‌ താരത്തിന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് തീരുമാനിക്കപ്പെടുക എന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, 2020 സെപ്റ്റംബര്‍ പത്തൊന്‍പതിന് ആരംഭിക്കുന്ന മത്സരങ്ങള്‍ നവംബര്‍ എട്ടിന് അവസാനിക്കും. ദുബായി(Dubai)ലാണ് പതിമൂന്നാം സീസണ്‍ മത്സരങ്ങള്‍ നടക്കുക. 

IPL 2020 നിലവിലെ രാജ്യത്തിന്‍റെ മാനസികാവസ്ഥ മാറ്റും: ഗൗതം ഗംഭീര്‍

ഓസ്ട്രേലിയ(Australia)യില്‍ നടത്താനിരുന്ന ടി-20 ലോകകപ്പ് കൊറോണ വൈറസ് (Corona Virus) വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചതോടെയാണ്‌ ഐപിഎല്‍ മത്സരങ്ങള്‍ നടത്താന അവസരമൊരുങ്ങിയത്. അതേസമയം, മത്സരങ്ങള്‍ കാണാന്‍ കാണികളെ അനുവദിക്കുമോ എന്ന കാര്യത്തില്‍ UAE സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കുക. എന്നാല്‍, സാമൂഹിക അകലം പാലിച്ച് മാത്രമേ മത്സരങ്ങള്‍ നടക്കൂ.

Trending News