IPL 2018: 46 റണ്‍സിന് ബംഗളൂരുവിനെ തകര്‍ത്ത് മുംബൈ

  

Last Updated : Apr 18, 2018, 12:34 PM IST
IPL 2018: 46 റണ്‍സിന് ബംഗളൂരുവിനെ തകര്‍ത്ത് മുംബൈ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ തോറ്റ് ആരാധകരെ നിരാശരാക്കിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ തോല്‍വികളില്‍ നിന്ന് കരകയറുന്നതിന്‍റെ സൂചനയാണ് ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ കാണാനായത്. 

പതുക്കെ തുടങ്ങി വിജയത്തിലെത്തുകയാണ് മുംബൈയുടെ പതിവ്. കഴിഞ്ഞ സീസണുകളിലും മുംബൈ ഇങ്ങനെയായിരുന്നു. ടീം ചാമ്പ്യന്‍മാരാകുമെന്ന ആരാധകരുടെ വിശ്വാസം കാക്കാന്‍ രോഹിത്തും സംഘവും ഇന്നലെ രണ്ടുംകല്‍പ്പിച്ചാണ് കളത്തിലിറങ്ങിയത്.

ബംഗളൂരുവിനെതിരായ മത്സരത്തില്‍ മുംബൈ 46 റണ്‍സിനാണ് വിജയിച്ചത്. മുംബൈയുടെ തിരിച്ചുവരവ് മാത്രമല്ല നായകന്‍ രോഹിത് ശര്‍മയുടെ മാസ് എന്‍ട്രിയും ഇന്നലത്തെ മത്സരത്തില്‍ സംഭവിച്ചു. 52 പന്തില്‍ 94 റണ്‍സെടുത്ത നായകനാണ് മുംബൈയുടെ ഇന്നിംഗ്‌സിന് കരുത്തായത്. 

10 ഫോറും 5 സിക്‌സും ഹിറ്റ്മാന്‍റെ ബാറ്റില്‍ നിന്നും പിറന്നു. സെഞ്ച്വറി നേടുമെന്ന് കരുതിയെങ്കിലും ആന്‍ഡേഴ്‌സണിന്‍റെ ബോളില്‍ ക്രിസ് വോക്‌സിന് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. 

Trending News