Neeraj Chopra: വീണ്ടും ചരിത്ര നേട്ടവുമായി നീരജ് ചോപ്ര; ജാവലിംഗ് ത്രോ പുരുഷ റാങ്കിംഗിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ താരം

Neeraj Chopra: പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനത്തെത്തി വീണ്ടും ഇന്ത്യക്ക് അഭിമാന നേട്ടമുണ്ടാക്കിയിരിക്കുകയാണ് നീരജ് ചോപ്ര.

Written by - Zee Malayalam News Desk | Last Updated : May 23, 2023, 08:15 AM IST
  • വീണ്ടും ചരിത്ര നേട്ടവുമായി നീരജ് ചോപ്ര
  • പുരുഷന്മാരുടെ ലോക ജാവലിംഗ് ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തി
  • ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം ജാവലിന്‍ ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്
Neeraj Chopra: വീണ്ടും ചരിത്ര നേട്ടവുമായി നീരജ് ചോപ്ര;  ജാവലിംഗ് ത്രോ പുരുഷ റാങ്കിംഗിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ താരം

ന്യൂഡൽഹി: വീണ്ടും ചരിത്രനേട്ടത്തില്‍ ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. പുരുഷന്മാരുടെ ലോക ജാവലിംഗ് ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ് താരമിപ്പോൾ.  ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം ജാവലിന്‍ ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തുന്നത് എന്നത് ശ്രദ്ധേയം. 2021 ടോക്യോ ഒളിംപിക്‌സിലാണ് നീരജ് ഇന്ത്യക്കായി അത്‌ലറ്റിക്‌സിലെ ആദ്യ ഒളിംപിക്‌സ് സ്വര്‍ണം സമ്മാനിക്കുന്നത്. ലോക ചാംപ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനെ പിന്തള്ളിയാണ് അന്ന് നീരജ് ഒന്നാമനായത്.

Also Read:  'കർമ്മ' ട്വീറ്റുമായി ജഡേജ, പിന്തുണയുമായി റിവാബ; ചെന്നൈ ക്യാമ്പിൽ നിന്നും ഉയരുന്നത് അത്രയ്ക്ക് ശുഭകരമല്ലാത്ത വാർത്തകൾ

നീരജിന്റെ ഒന്നാമനാകാൻ സഹായിച്ചത് അദ്ദേഹത്തിൻറെ 2023 ലെ മികച്ച പ്രകടനമാണ്. ദോഹയില്‍ നടന്ന ഡയമണ്ട് ലീഗ് ഇവന്റില്‍ നീരജ് 88.63 എറിഞ്ഞ് ഒന്നാം സ്ഥാനം നേടിയിരുന്നു. ഒന്നാം സ്ഥാനത്തുള്ള നീരജിന് 1455 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ജര്‍മനിയുടെ പീറ്റേഴ്‌സിന് 1433 പോയിന്റുണ്ട്.  മൂന്നാം സ്ഥാനത്തുള്ള ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്‌ലെഷ് 1416 പോയിന്റും നാലാം സ്ഥാനത്തുള്ള ജര്‍മനിയുടെ ജൂലിയന്‍ വെബ്ബറിന് 1385 പോയിന്റുമാണ് ഉള്ളത്.  1306 പോയിന്റുമായി പാകിസ്ഥാന്റെ അര്‍ഷദ് നദീമാണ് അഞ്ചാം സ്ഥാനത്ത്.  അഞ്ചാമതുണ്ട്.

Also Read: Shani Vakri: ശനി വക്രി സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ!

ദോഹയില്‍ വമ്പന്മാര്‍ നിരന്ന പോരാട്ടത്തില്‍ ആദ്യ അവസരത്തില്‍ തന്നെ ജയിക്കാനുള്ളത് നീരജ് എറിഞ്ഞു നേടിയിരുന്നുവെങ്കിലും ഇത്തവണയും നീരജിന് തന്റെ ലക്ഷ്യമായ 90 മീറ്റർ തൊടാനായില്ല. ടോക്കിയോയില്‍ വെള്ളി നേടിയ യാക്കുബ് 88.63 മീറ്ററോടെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. മുന്‍ലോകചാംപ്യന്‍ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സൺ 85.88 മീറ്ററോടെ മൂന്നാമതെത്തി. സീസണിലെ രണ്ടാമത്തെ ഡയമണ്ട് ലീഗ് പോരാട്ടം ഈ മാസം 28 ന് മൊറോക്കോയിലാണ് നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News