ODI World Cup 2023: ശൂന്യാകാശ യാത്രയും കഴിഞ്ഞു; ഏകദിന ലോകകപ്പ് ട്രോഫി തിരുവനന്തപുരത്ത്

ODI WC Trophy in Thiruvananthapuram: അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും ന്യൂസിലാന്‍റും തമ്മിലാണ് ആദ്യ മത്സരം നടക്കുക. 

Written by - Zee Malayalam News Desk | Last Updated : Jul 10, 2023, 08:25 PM IST
  • മുക്കോലക്കൽ സെന്റ് തോമസ് സെൻട്രൽ സ്കൂളിലാണ് വേൾഡ് കപ്പ് ട്രോഫി എത്തിച്ചത്.
  • ഇന്ത്യയിൽ നിന്നാണ് എകദിന ലോകകപ്പ് ട്രോഫി ടൂർ ആരംഭിച്ചത്.
  • ഒക്ടോബർ അഞ്ചിനാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്.
ODI World Cup 2023: ശൂന്യാകാശ യാത്രയും കഴിഞ്ഞു; ഏകദിന ലോകകപ്പ് ട്രോഫി തിരുവനന്തപുരത്ത്

തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായി വേൾഡ് കപ്പ് ട്രോഫി പ്രദർശനം തലസ്ഥാന നഗരിയിൽ. മുക്കോലക്കൽ സെന്റ് തോമസ് സെൻട്രൽ സ്കൂളിലാണ് വേൾഡ് കപ്പ് ട്രോഫി എത്തിച്ചത്. ഒക്ടോബർ അഞ്ചിനാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്.

ഏകദിന ക്രിക്കറ്റിലെ പുതിയ രാജാവിന് നൽകാനുള്ള കപ്പാണ് തലസ്ഥാനത്ത് എത്തിയത്. ക്രിക്കറ്റ് ആരാധകരെല്ലാം ഒരിക്കലെങ്കിലും കാണാന്‍ ആഗ്രഹിക്കുന്ന കപ്പ്. ഇന്ത്യയിൽ നിന്നാണ് എകദിന ലോകകപ്പ് ട്രോഫി ടൂർ ആരംഭിച്ചത്. 18 രാജ്യങ്ങളിലൂടെ ട്രോഫി ടൂർ സഞ്ചരിക്കും. ചില്ല് കൂട്ടിലൂടെ നാട് മുഴുവൻ സഞ്ചരിച്ചാണ് മത്സരം നടക്കുന്ന മൈതാനത്ത് എത്തുക. ശൂന്യാകാശ യാത്രയും കഴിഞ്ഞാണ് ട്രോഫി ഇപ്പോൾ തിരുവന്തപുരത്ത് എത്തിയിരിക്കുന്നത്.  

ALSO READ: ഏകദിന ക്രിക്കറ്റിലെ പുതിയ രാജാവിന് നൽകാനുള്ള കപ്പാണ് തലസ്ഥാനത്ത് എത്തിയത് 

ക്രിക്കറ്റ് വേൾഡ് കപ്പ് ട്രോഫി ടൂർ തിരുവനന്തപുരം മുക്കോലക്കൽ സെൻട്രൽ സ്കൂളിലെത്തിച്ചതോടെ കപ്പ് കാണാനുള്ള ആവേശത്തിലായിരുന്നു വിദ്യാർത്ഥികള്‍. ഗംഭീര വരവല്‍പ്പാണ് ട്രോഫി ടൂറിന് സ്കൂളിൽ നൽകിയത്. ആദ്യമായി വേൾഡ് കപ്പ് ട്രോഫി കണ്ട സന്തോഷം എല്ലാവരുടെയും മുഖത്ത് വ്യക്തമായി കാണാമായിരുന്നു. ചിലർക്ക് കപ്പിനൊപ്പം സെൽഫി എടുക്കാനായിരുന്നു ആ​ഗ്രഹമെങ്കിൽ മറ്റ് ചിലർക്ക് ആകട്ടെ ചേർന്ന് നിന്നോരു ഫോട്ടോയായിരുന്നു ആവശ്യം. കപ്പ് എത്തിയതോടെ കളികള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ലോകകപ്പ് ആവേശത്തിലാണ് കേരളത്തിലെ കായിക പ്രേമികൾ. എന്നാൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ലോകകപ്പ് മത്സരങ്ങൾ വരാത്തതിലുള്ള സങ്കടം ചിലർക്കുണ്ട്. 

ഒക്ടോബർ അഞ്ചിനാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുക. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും ന്യൂസിലാന്‍റും തമ്മിലാണ് ആദ്യ മത്സരം. അഹമ്മദാബാദ്, ഹൈദരാബാദ്, ധരംശാല, ഡൽഹി, ചെന്നൈ, ലഖ്നൗ, പൂനെ, ബെംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിങ്ങനെ 10 വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുക. ഗുവഹാത്തി, തിരുവനന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 3 വരെ പരിശീലന മത്സരങ്ങളും നടക്കും. നവംബർ 19 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News