ന്യൂഡൽഹി: തന്‍റെ പേര് പദ്മഭൂഷണ്‍ പുരസ്കാരത്തിനുവേണ്ടി നിര്‍ദ്ദേശിക്കപ്പെട്ടതില്‍ സന്തോഷവും നന്ദിയും അറിയിച്ചുകൊണ്ട് ബാഡ്മിന്‍റണ്‍ താരം പി.വി. സിന്ധു.
സര്‍ക്കാരിനും കായിക മന്ത്രാലയത്തിനും അവര്‍ നന്ദി അറിയിച്ചു. തന്‍റെ ട്വിറ്ററിലാണ് അവര്‍ ഈ സന്ദേശം കുറിച്ചത്.
ബാഡ്മിന്‍റണ്‍ താരം പി.വി. സിന്ധുവിന് രാജ്യത്തെ മൂന്നാമത്തെ സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷണ്‍ പുരസ്കാരം നൽകാൻ കേന്ദ്ര കായികമന്ത്രാലയമാണ് ശിപാർശ ചെയ്തത്. ഇന്ത്യൻ കായികലോകത്തിന്, പ്രത്യേകിച്ച് ബാഡ്മിന്‍റണിന് നൽകിയ മഹത്തായ സംഭാവനകളാണ് കായികമന്ത്രാലയം ശുപാര്‍ശയ്ക്കടിസ്ഥാനമാക്കിയത്.
ഈ വർഷം വളരെ മികച്ച പ്രകടനമാണ് സിന്ധു കാഴ്ചവച്ചത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ സിന്ധു കൊറിയൻ ഓപ്പണ്‍ സീരിസ് സ്വന്തമാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം റിയോ ഒളിമ്പിക്സില്‍ വെള്ളി നേടിക്കൊണ്ട് ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി സിന്ധു. മുന്‍ ഒളിമ്പ്യനും കായിക മന്ത്രിയുമായ രാജ്യവര്‍ധന്‍ സിംഗ് റാഥോറാണ് സിന്ധുവിന്‍റെ പേര് നിര്‍ദ്ദേശിക്കാന്‍ മുന്‍കൈ എടുത്തത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ പി വി സിന്ധു എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്.
Very happy that my name has been recommended for Padma Bhushan. I would like to thank the govt and the sports ministry: PV Sindhu, Shuttler pic.twitter.com/PYvI6WuyXP
— ANI (@ANI) September 25, 2017