പിടി ഉഷയ്ക്ക് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍റെ ബഹുമതി

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനു മുന്നോടിയായി സെപ്റ്റംബര്‍ 24ന് ദോഹയില്‍ നടക്കുന്ന ഐഎഎഎഫ് സമ്മേളനത്തില്‍ ബഹുമതി സമ്മാനിക്കും.  

Last Updated : Jul 19, 2019, 04:35 PM IST
പിടി ഉഷയ്ക്ക് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍റെ ബഹുമതി

പിടി ഉഷയ്ക്ക് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍റെ ബഹുമതി. അത്‌ലറ്റിക് മേഖലയ്ക്കു സമഗ്ര സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് ഐഎഎഎഫ് നല്‍കുന്ന ‘വെറ്ററന്‍ പിന്‍’ അംഗീകാരത്തിനാണ് ഉഷ അര്‍ഹയായത്.

 

 

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനു മുന്നോടിയായി സെപ്റ്റംബര്‍ 24ന് ദോഹയില്‍ നടക്കുന്ന ഐഎഎഎഫ് സമ്മേളനത്തില്‍ ബഹുമതി സമ്മാനിക്കും. രാജ്യാന്തര അസോസിയേഷന്‍റെ ഏഷ്യന്‍ മേഖലയാണ് ഉഷയെ ഈ അംഗീകാരത്തിനായി ശുപാര്‍ശ ചെയ്തത്.

ലോക ഫെഡറേഷന്‍റെ ബഹുമതിയില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് പി.ടി ഉഷ പറഞ്ഞു. ഈ അംഗീകാരത്തെ വിലമതിക്കുന്നു, ഒപ്പം അത്ഭുതവുമുണ്ട്. ഈ രംഗത്ത് ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ ഈ ബഹുമതി പ്രചോദനമാകുമെന്നും ഉഷ പറഞ്ഞു.

രാജ്യം 1983 ല്‍ അര്‍ജ്ജുന അവാര്‍ഡും1985 ല്‍ പദ്മശ്രീയും നല്‍കി ഉഷയെ ആദരിച്ചിരുന്നു.

Trending News