മിന്നല്‍ പിണരായി സിന്ധു; ഒ​കു​ഹാ​ര​യെ വീ​ഴ്ത്തി ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്‍റണ്‍ സെമിയില്‍

ഇതിന് മുന്‍പും ഇരുതാരങ്ങളും നേര്‍ക്ക് നേര്‍ വന്നപ്പോള്‍ തീ പാറിയ പോരാട്ടമാണ് നടന്നത്

Last Updated : Mar 16, 2018, 09:24 PM IST
മിന്നല്‍ പിണരായി സിന്ധു; ഒ​കു​ഹാ​ര​യെ വീ​ഴ്ത്തി ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്‍റണ്‍ സെമിയില്‍

ബര്‍മിംഗ്ഹാം: വാ​ശി​യേ​റി​യ പോരാട്ടത്തിനൊടുവില്‍ ഓ​ൾ ഇം​ഗ്ല​ണ്ട് ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷി​പ്പ് സെമിയില്‍ പിവി സിന്ധു ഇടം നേടി. ജപ്പാന്‍ താരം ന​സോ​മി ഒ​കു​ഹാ​ര​യെ പരാജയപ്പെടുത്തിയാണ് സിന്ധു സെമി സീറ്റ് ഉറപ്പിച്ചത്. സ്കോര്‍: 22-20, 18-21, 21-18

ബാഡ്മിന്‍റണ്‍ പ്രേമികള്‍ കാത്തിരുന്ന വാശിയേറിയ പോരാട്ടമാണ്  ഓ​ൾ ഇം​ഗ്ല​ണ്ട് ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷി​പ്പ് വേദിയില്‍ നടന്നത്. ആദ്യ ഗെയിമില്‍ നേരിയ വ്യത്യാസത്തിന് ഒകുഹാരയോട് തോല്‍വി സമ്മതിക്കേണ്ടി വന്ന സിന്ധു അടുത്ത രണ്ട് ഗെയിമുകളിലും ശക്തമായി തിരിച്ചടിച്ചു. 

നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം ഗെ​യി​മി​ൽ നീ​ണ്ട റാ​ലി​ക​ളി​ലൂ​ടെ സി​ന്ധു​വി​നെ ത​ള​ർ​ത്താ​നാ​യി​രു​ന്നു ഒ​കു​ഹാ​ര​യു​ടെ ശ്രമം. എ​ന്നാ​ൽ ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റാ​ൻ സി​ന്ധു​വി​നാ​യി. ഇതിന് മുന്‍പും ഇരുതാരങ്ങളും നേര്‍ക്ക് നേര്‍ വന്നപ്പോള്‍ തീ പാറിയ പോരാട്ടമാണ് നടന്നത്. 

Trending News