ബാഴ്സലോണ: കളിമൺ കോർട്ടിലെ രാജാവ് റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. 22 തവണ ഗ്രാൻഡ്സ്ലാം കിരീടം അണിഞ്ഞ ടെന്നീസ് ഇതിഹാസമാണ് റാഫേൽ നദാൽ. നവംബറിൽ മലാഗയിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽ താരത്തിന്റെ അവസാന മത്സരമാകും. ഡേവിസ് കപ്പ് ഫൈനലിൽ സ്പെയിനിനായി 38കാരനായ താരം മത്സരിക്കും.
വീഡിയോ സന്ദേശം പങ്കുവച്ചാണ് റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചത്. പ്രൊഫണൽ ടെന്നീസിൽ നിന്ന് വിരമിക്കുകയാണെന്ന് താരം പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി. ഇടുപ്പിനേറ്റ പരിക്ക് മൂലം 2023 സീസൺ ഭൂരിഭാഗവും നദാലിന് നഷ്ടമായിരുന്നു. 2024 തന്റെ അവസാന സീസൺ ആയിരിക്കുമെന്ന് നദാൽ സൂചിപ്പിച്ചിരുന്നു.
ALSO READ: ബംഗ്ലാദേശിനെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ; ഇന്ത്യയ്ക്ക് 86 റൺസിൻറെ ജയം
മികച്ച പുരുഷ സിംഗിൾസ് കളിക്കാരനായാണ് നദാൽ ടെന്നീസ് കോർട്ടിനോട് വിടപറയുന്നത്. കളിമൺ കോർട്ടിലെ രാജാവെന്നാണ് റാഫേൽ നദാലിന്റെ വിളിപ്പേര്. നദാൽ 14 തവണ ഫ്രഞ്ച് ഓപ്പൺ സിംഗിൾസ് കിരീടം നേടി.
നാല് തവണ യുഎസ് ഓപ്പൺ ചാമ്പ്യനായി. രണ്ട് തവണ ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും രണ്ട് തവണ വിംബിൾഡണും സ്വന്തമാക്കി. ഒളിമ്പിക് ഡബിൾസ് സ്വർണം നേടിയ നദാൽ സ്പെയിനെ അഞ്ച് ഡേവിസ് കപ്പ് കിരീടങ്ങൾ നേടാൻ സഹായിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.