രവി ശാസ്ത്രി ഐസിസി ക്രിക്കറ്റ് കമ്മിറ്റി അംഗത്വം രാജിവെച്ചു

Last Updated : Jul 1, 2016, 06:55 PM IST
രവി ശാസ്ത്രി ഐസിസി ക്രിക്കറ്റ് കമ്മിറ്റി അംഗത്വം രാജിവെച്ചു

ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം നഷ്ടപെട്ട ശേഷം  രവി ശാസ്ത്രി ഐസിസി ക്രിക്കറ്റ് കമ്മിറ്റി അംഗത്വം രാജിവെച്ചു. അന്താരാഷ്​ട്ര ക്രിക്കറ്റ്​ കൗൺസിലിന്‍റെ,  ക്രിക്കറ്റ്​ കമ്മിറ്റിയുടെ മാധ്യമ പ്രതിനിധിയായിരുന്നു രവിശാസ്​ത്രി. കഴിഞ്ഞ ആറ് വര്‍ഷമായി കമ്മിറ്റിയിലെ അംഗമായിരുന്നു​ ശാസ്​ത്രി.

അതേസമയം ശാസ്ത്രിയുടെ രാജിയ്ക്ക് പിന്നില്‍ പരിശീലക സ്ഥാനം നഷ്ടമായതുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹറിനോട് രാജിക്കാര്യം നേരത്തെ തന്നെ രവി ശാസ്ത്രി അറിയിച്ചിരുന്നതായാണ് വിവരം. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിനാണ് രാജിയെന്നാണ് ശാസ്ത്രി വ്യക്തമാക്കിയത്.

കുംബ്ലെ ചെയര്‍മാന്‍ സ്ഥാനം ഒഴിയുകയാണെങ്കില്‍ പകരം സൗരവ് ഗാംഗുലിയെ നിയമിക്കാനാണ് സാധ്യത. അതേസമയം  ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്തെങ്കിലും നിലവില്‍ ഐസിസി കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ താത്പര്യം ഇല്ലെന്നാണ് കുബ്ലെയുടെ നിലപാട്. ഇതില്‍ വിരുദ്ധ താത്പര്യത്തിന്‍റെ പ്രശ്‌നം ഇല്ലെന്ന് കുംബ്ലെ വ്യക്തമാക്കി.

Trending News