റിയോ ഒളിംപിക്സില്‍ രഞ്ജിത് മഹേശ്വരിയും

പുതിയ ദേശീയ റെക്കോര്‍ഡ്‌ രചിച്ച രഞ്ജിത് മഹേശ്വരി ട്രിപ്പിള്‍ ജമ്പില്‍ റിയോ ഒളിംപിക്സിന് യോഗ്യത നേടി. ബംഗലൂരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീ അത്ലറ്റിക്‌സില്‍ 17.30 മീറ്റര്‍ ദൂരം പിന്നിട്ടാണ് രഞ്ജിത് പുതിയ ദേശീയ റെക്കോര്‍ഡ്‌ കുറിച്ചത്.

Last Updated : Jul 11, 2016, 09:14 PM IST
റിയോ ഒളിംപിക്സില്‍ രഞ്ജിത് മഹേശ്വരിയും

ബംഗലുരു: പുതിയ ദേശീയ റെക്കോര്‍ഡ്‌ രചിച്ച രഞ്ജിത് മഹേശ്വരി ട്രിപ്പിള്‍ ജമ്പില്‍ റിയോ ഒളിംപിക്സിന് യോഗ്യത നേടി. ബംഗലൂരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീ അത്ലറ്റിക്‌സില്‍ 17.30 മീറ്റര്‍ ദൂരം പിന്നിട്ടാണ് രഞ്ജിത് പുതിയ ദേശീയ റെക്കോര്‍ഡ്‌ കുറിച്ചത്.

മറ്റൊരു മലയാളി താരം ജിന്‍സണ്‍ ജോണ്‍സണും റിയോ ഒളിംപിക്സിന് യോഗ്യത നേടി. മൂന്നാം ഇന്ത്യന്‍ ഗ്രാന്‍പ്രീ അത്‌ലറ്റിക്‌സ് മീറ്റിലാണ് ഇരുവരും യോഗ്യത നേടിയത്.

ഒളിംപിക്സില്‍ പങ്കെടുക്കാനുള്ള യോഗ്യത മാര്‍ക്ക്16.85 മീറ്ററാണ് . 17.30 മീറ്റര്‍ ദൂരം ചാടിയാണ് രഞ്ജിത്ത് റിയോയിലേക്ക് പോകാനുള്ള യോഗ്യത നേടിയത്. ഇതോടെ തുടര്‍ച്ചയായി  മൂന്നാമത്തെ ഒളിംപിക്സിലും രഞ്ജിത്ത് മഹേശ്വരി പങ്കെടുക്കും. 2008ലും 2012ലും നടന്ന ഒളിംപിക്സുകളില്‍ രഞ്ജിത്ത് പങ്കെടുത്തിരുന്നു. മികച്ച പ്രകടനം കാഴ്ച വെയ്ക്കാന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് രഞ്ജിത്ത്.

Trending News