)
ഇറ്റലി: മുൻ ഇറ്റാലിയൻ ഫുട്ബോൾ താരം റോബർട്ടോ ബാജിയോയുടെ വീട്ടിൽ കവർച്ച നടന്നതായി റിപ്പോർട്ട്. ആയുധങ്ങളുമായെത്തിയ മോഷ്ടാക്കളുടെ ആക്രമണത്തിൽ ബാജിയോയുടെ നെറ്റിക്കു പരിക്കേൽക്കുകയുമുണ്ടായി.
വടക്കൻ ഇറ്റലിയിലെ അൽതവില്ല വിസെന്റീനയിലെ വില്ലയിൽ ഇറ്റലി-സ്പെയിൻ കളി കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം നടന്നത്. അഞ്ചുപേരാണ് വീട്ടിൽ അതിക്രമിച്ചു കയറിയതെന്നാണ് റിപ്പോർട്ട്. ആഴത്തിലുള്ള മുറിവിനെ തുടർന്ന് ബാജിയോയുടെ നെറ്റിയിൽ തുന്നലിട്ടു.
40 മിനിറ്റിലധികം വീട്ടിനകത്ത് സംഘർഷാവസ്ഥയുണ്ടായതായാണ് പറയുന്നത് അക്രമികളെ തടയാൻ ശ്രമിക്കുന്നതിനിടെ തോക്കുകൊണ്ടുള്ള അടിയിലാണ് താരത്തിന്റെ നെറ്റിക്കു പരിക്കേറ്റിരിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കൈമാറിയെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.