ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ പോരാട്ടം കടുക്കുമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ടി20 ക്രിക്കറ്റിന്റെ സ്വഭാവം മറ്റ് ഫോര്‍മാറ്റുകളെയും സ്വാധീനിച്ചിട്ടുണ്ട്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് എല്ലാ ടീമുകളും വളരെ പോസിറ്റീവ് ചിന്താഗതിയോടെയാണ് ഇന്ന് കളിക്കുന്നതെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.
മത്സരങ്ങളുടെ വേഗം കൂടുന്നത് ഫാന്‍സിന് നിരവധി അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുമെന്ന് ഉറപ്പാണെന്ന് രോഹിത് വ്യക്തമാക്കി. ഈ ലോകകപ്പില്‍ ഇന്ത്യ മികച്ച തയ്യാറെടുപ്പോടെയാകും ഇറങ്ങുക. ടീമിന്റെ പ്രകടനത്തില്‍ അത് വ്യക്തമാകും. സ്വന്തം നാട്ടില്‍ ലോകകപ്പ് കളിക്കുക എന്നത് മികച്ച അനുഭവമാണ്. ഇന്ത്യ ലോകകപ്പ് നേടിയിട്ട് 12 വര്‍ഷമായി. ഇനി കാത്തിരിക്കാന്‍ ആരാധകര്‍ക്ക് കഴിയില്ലെന്ന് അറിയാമെന്നും അതിനാല്‍ ഇത്തവണ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: ലോകകപ്പിൽ വീണ്ടും ഇന്ത്യ-പാക് പോരാട്ടം; തീയതി ഉറപ്പിച്ചു, ഇനി വാശിക്കളിക്കുള്ള കാത്തിരിപ്പ്
കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി, ലക്‌നൗ, ബെംഗളൂരു എന്നിങ്ങനെ വ്യത്യസ്തമായ വേദികളിലായാണ് ഇന്ത്യ 9 ലീഗ് മത്സരങ്ങളും കളിക്കുക. ഒക്ടോബര്‍ 8ന് ചെന്നൈയില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുക. ഇതിന് ശേഷം 11ന് ഡല്‍ഹിയില്‍ ഇന്ത്യ അഫ്ഗാനിസ്താനെ നേരിടും. ഒക്ടോബര്‍ 15ന് ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഏവരും കാത്തിരിക്കുന്ന ഇന്ത്യ - പാകിസ്താന്‍ പോരാട്ടം നടക്കുക.
നയതന്ത്ര വിഷയങ്ങളെ തുടര്‍ന്ന് ഐസിസി, എസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുക. ഇരുരാജ്യങ്ങളും കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലാണ് അവസാനം ഏറ്റുമുട്ടിയത്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ 7 തവണ ( 1992, 1996, 1999, 2003, 2011, 2015, 2019) ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതുവരെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാകിസ്താന് സാധിച്ചിട്ടില്ല. ഒക്ടോബര്‍ 22ന് ന്യൂസിലന്‍ഡിനെയും 29ന് ഇംഗ്ലണ്ടിനെയുമാണ് ഇന്ത്യ പിന്നീട് നേരിടുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...