Video: ഗെയിമുകളുടെ സാങ്കല്‍പിക ലോകത്ത് രോഹിത് ശര്‍മ്മ

വമ്പന്‍ മത്സരങ്ങള്‍ക്ക് മുമ്പ് വീഡിയോ ഗെയിമില്‍ മുഴുകി സമ്മര്‍ദം കുറയ്ക്കുന്ന രോഹിത് ശര്‍മ്മയുടെ വീഡിയോ

Last Updated : Sep 13, 2018, 01:44 PM IST
Video: ഗെയിമുകളുടെ സാങ്കല്‍പിക ലോകത്ത് രോഹിത് ശര്‍മ്മ

വിരാട് കോഹ്ലിയുടെ അഭാവത്തില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിക്കേണ്ട ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയിപ്പോള്‍ വീഡിയോ ഗെയിമുകളുടെ സാങ്കല്‍പിക ലോകത്താണ്.

വമ്പന്‍ മത്സരങ്ങള്‍ക്ക് മുമ്പ് വീഡിയോ ഗെയിമില്‍ മുഴുകി സമ്മര്‍ദം കുറയ്ക്കുന്ന രോഹിത് ശര്‍മ്മയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. രോഹിത് തന്നെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

വീഡിയോ ഗെയിമിന്‍റെ ഇന്ദ്രജാലത്തിലേക്ക്  ഇറങ്ങുന്നത്  ആവശേവും ഒപ്പം ചിലപ്പോഴൊക്കെ പേടിപ്പെടുത്തുന്ന കാര്യവുമാണെന്ന് വീഡിയോ പങ്ക് വെച്ചുക്കൊണ്ട് രോഹിത് കുറിച്ചിരിക്കുന്നത്. ഏതാണ് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ട വീഡിയോ ഗെയിം എന്നും താരം ചോദിച്ചിട്ടുണ്ട്.  

2017ല്‍ ശ്രീലങ്കയ്ക്കെതിരെയാണ് ആദ്യമായി രോഹിത് ശര്‍മ്മയ്ക്ക് ഇന്ത്യന്‍ ടീമിലെ നയിക്കാന്‍ അവസരം ലഭിച്ചത്. അന്ന് ഏകദിനത്തിനും ട്വന്‍റി 20യിലും പരമ്പര സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരുന്നു. 16 അംഗങ്ങളെ ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ ശിഖര്‍ ധവനാണ്.

 
 
 
 

 
 
 
 
 
 
 
 
 

 It’s always exciting (sometimes scary  to dive deep in this virtual world of #VideoGames. Which is your favourite game? #VideoGameDay

A post shared by Rohit Sharma (@rohitsharma45) on

മനീഷ് പാണ്ഡെ, കേദാര്‍ യാദവ്, അമ്ബാട്ടി റായിഡു എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയതും പ്രത്യേകതയാണ്. രാജസ്ഥാനില്‍ നിന്നുള്ള പേസ് ബൗളര്‍ ഖലീല്‍ അഹമ്മദാണ് ടീമിലെ ഏക പുതുമുഖം. ഇന്ത്യക്കു വേണ്ടി അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ചിട്ടുള്ള താരമാണ് ഖലീല്‍. 

കഴിഞ്ഞ സീസണ്‍ ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലുണ്ടായിരുന്നു.പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ എന്നീ ടീമുകളാണ് ഏഷ്യ കപ്പില്‍ ഏറ്റുമുട്ടുന്നത് . ഈ മാസം 15 ന് ആരംഭിക്കുന്ന ഏഷ്യ കപ്പ് മത്സരങ്ങള്‍ 28 ന് അവസാനിക്കും .

ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, അമ്പാടി റായിഡു, മനീഷ് പാണ്ഡെ, കേദാര്‍ യാദവ്, എം.എസ്.ധോണി, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്രചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഷാര്‍ദുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്

Trending News