ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജു?

പുതിയ ഭരണ സമിതിയുടെ ആദ്യ സെലക്ഷന്‍ കമ്മിറ്റി യോഗ൦ മുംബൈയിലാണ് നടക്കുന്നത്.

Last Updated : Oct 24, 2019, 10:33 AM IST
ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജു?

മുംബൈ: ബംഗ്ലാദേശിനെതിരായ ട്വന്‍റി 20, ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീ൦ പ്രഖ്യാപനം ഇന്ന്!!

സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതിയാകും ടീമിനെ തീരുമാനിച്ച് പ്രഖ്യാപിക്കുന്നത്. 

പുതിയ ഭരണ സമിതിയുടെ ആദ്യ സെലക്ഷന്‍ കമ്മിറ്റി യോഗ൦ മുംബൈയിലാണ് നടക്കുന്നത്.

ഋഷഭ് പന്തിനു പകക്കാരനായി സഞ്ജു സാംസണ്‍ ടീമിലെത്തുമോയെന്നറിയാനാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്നത്. 

ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ പലരും സഞ്ജുവിന് അവസരം നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. 

അതേസമയം, ട്വന്റി20 ലോകകപ്പിനു മുമ്പ് മികവു തെളിയിക്കാന്‍ പന്തിന് സെലക്ടര്‍മാര്‍ ഒരു അവസരം കൂടി നല്‍കാനും സാധ്യതയുണ്ട്.

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം ജേഴ്‌സിയില്‍ ഉടന്‍ സഞ്ജു സാംസനെ കാണാനാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജയേഷ് ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു പുറത്തെടുത്ത പ്രകടനം സെലക്റ്റര്‍മാരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അടുത്തുതന്നെ ഏകദിന ജേഴ്‌സിയില്‍ സഞ്ജുവിനെ കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

സഞ്ജുവിന്‍റെ പ്രകടനവും ഋഷഭ് പന്തിന്‍റെ മോശം ഫോമും ചര്‍ച്ച ചെയ്തതായും ഏകദിനത്തിലും ടി20യിലും സഞ്ജുവിന്‍റെ സാന്നിധ്യം ഉടനെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോലിക്ക് ട്വന്‍റി 20 പരമ്പരയില്‍ വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അങ്ങനെയാണെങ്കില്‍ ഈ പരമ്പരയിലും രോഹിത് ടീമിനെ നയിക്കും

Trending News