ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു. 52 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഓസ്ട്രേലിയക്കായി 145 ടെസ്റ്റുകളിലായി 708 വിക്കറ്റ് നേടിയിട്ടുണ്ട്. 194 ഏക ദിനങ്ങളിലായി 298 വിക്കറ്റും നേടിയിട്ടുണ്ട്. തായ്ലൻഡിലെ കോ സാമുയിൽ വെച്ചാണ് മരണപ്പെട്ടതെന്ന് വോണിന്റെ മാനേജ്മെന്റ് കമ്പനി വെള്ളിയാഴ്ച അറിയിച്ചു.
പ്രതികരണശേഷിയില്ലാത്ത നിലയിൽ വോണിനെ വില്ലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ചികിത്സ നൽകിയെങ്കിലും ജീവൻ തിരിച്ച് പിടിക്കാനായില്ല. ഇപ്പോൾ തങ്ങൾക്ക് തങ്ങളുടെ സ്വകാര്യത ആവശ്യമാണെന്നും ഉടൻ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്നും വോണിന്റെ കുടുംബം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറുകളിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട രണ്ടാമത്തെ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമാണ് ഷെയ്ൻ വോൺ. ഇന്ന് മാർച്ച് 4 ന് വിക്കറ്റ് കീപ്പർ റോഡ് മാർഷും ഹൃദയാഘാതം മൂലം അന്തരിച്ചിരുന്നു
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായിരുന്നു ആരാധകർ വോണിയെന്ന് വിളിച്ചിരുന്ന ഷെയ്ൻ വോൺ. 15 വർഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതത്തിൽ 708 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും, രണ്ടാമത്തെ ലോക ക്രിക്കറ്റ് താരവുമായിരുന്നു ഷെയ്ൻ വോൺ.
1999 ൽ ഓസ്ട്രേലിയ ലോകകപ്പ് നേടിയപ്പോഴും 1993 നും 2003 നും ഇടയിൽ അഞ്ച് തവണ ആഷസ് നേടിയ പ്പോഴും അദ്ദേഹം ടീമിന്റെ അംഗമായിരുന്നു.
ഇതൊരു ബ്രേക്കിങ് ന്യൂസാണ്. കൂടുതൽ വിവരങ്ങൾ ഉടൻ അപ്പ്ഡേറ്റ് ചെയ്യുന്നതാണ്