Paralympics: ലക്ഷ്യങ്ങൾ കീഴടക്കാൻ കൈകളെന്തിന്? അമ്പെയ്ത്തിൽ റെക്കോർഡുകൾ തകർത്ത് ഇന്ത്യയുടെ ശീതൾ ദേവി

പാരാലിംപിക്‌സ് ആര്‍ച്ചറി റാങ്കിങ് റൗണ്ടില്‍ നിലവിലെ ലോക റെക്കോര്‍ഡ് മറികടന്ന് ഇന്ത്യന്‍ താരം ശീതള്‍ ദേവി. വനിതാ കോപൗണ്ട് ആര്‍ച്ചറി റാങ്കിങ് റൗണ്ടില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചാണ് ശീതൾ  ലോക റെക്കോര്‍ഡും പാരാലിംപിക്‌സ് റെക്കോര്‍ഡും മറികടന്ന് രണ്ടാം സ്ഥാനം നേടിയത്.

Written by - Zee Malayalam News Desk | Last Updated : Aug 30, 2024, 10:24 AM IST
  • വ്യാഴാഴ്ച നടന്ന മത്സരത്തിൽ 730 പോയിന്റാണ് താരം നേടിയത്
  • ലോക റെക്കോര്‍ഡും പാരാലിംപിക്‌സ് റെക്കോര്‍ഡും മറികടന്ന് ശീതൾ രണ്ടാം സ്ഥാനം നേടി
  • തുര്‍ക്കിയുടെ ഓസ്‌നര്‍ ഗിര്‍ദിയാണ് ഒന്നാം സ്ഥാനത്ത്
Paralympics: ലക്ഷ്യങ്ങൾ കീഴടക്കാൻ കൈകളെന്തിന്? അമ്പെയ്ത്തിൽ റെക്കോർഡുകൾ തകർത്ത് ഇന്ത്യയുടെ ശീതൾ ദേവി

പാരാലിംപിക്‌സ് ആര്‍ച്ചറി റാങ്കിങ് റൗണ്ടില്‍ നിലവിലെ ലോക റെക്കോര്‍ഡ് മറികടന്ന് ഇന്ത്യന്‍ താരം ശീതള്‍ ദേവി. വനിതാ കോപൗണ്ട് ആര്‍ച്ചറി റാങ്കിങ് റൗണ്ടില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചാണ് ശീതൾ  ലോക റെക്കോര്‍ഡും പാരാലിംപിക്‌സ് റെക്കോര്‍ഡും മറികടന്ന് രണ്ടാം സ്ഥാനം നേടിയത്.

വ്യാഴാഴ്ച നടന്ന മത്സരത്തിൽ 730 പോയിന്റാണ്  താരം നേടിയത്. അതേസമയം ഒരു പോയിന്റ് വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ തുര്‍ക്കിയുടെ ഓസ്‌നര്‍ ഗിര്‍ദി പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചപ്പോൾ ഇന്ത്യയുടെ സരിത ദേവി 682 സ്‌കോറുമായി ആറാം സ്ഥാനത്തെത്തി. മെഡല്‍ റൗണ്ട് മത്സരങ്ങള്‍ നാളെ ആരംഭിക്കും. 

Read Also: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്

ആര്‍ച്ചറിയില്‍ ഇരു കൈകളുമില്ലാതെ കാല്‍ കൊണ്ട് ഞാണ്‍ വലിക്കുന്ന ആദ്യത്തെയും ഒരയൊരു വനിതാ താരവുമാണ് ജമ്മു കാശ്മീര്‍ സ്വദേശിയായ ശീതൾ ദേവി. ഫോകോമേലിയ സിന്‍ഡ്രോം എന്ന അപൂർവ്വ രോ​ഗം ബാധിച്ച് ജന്മനാ കൈകളില്ലാതെ ജനിച്ച ശീതൾ ആർച്ചറിയിൽ
ഉയരങ്ങൾ കീഴടക്കുകയാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണ മെഡലും വെള്ളിയും നേടിയും മികച്ച യുവ അത്‌ലറ്റായി തിരഞ്ഞെടുക്കപ്പെട്ടു. 2023ൽ അര്‍ജുന അവാര്‍ഡും താരം സ്വന്തമാക്കി.

പാരാലിംപിക്‌സിന്റെ ആദ്യ മത്സരദിനമായ ഇന്നലെ ബാഡ്മിന്റനിലാണ് കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങിയത്. വനിത സിംഗിള്‍സില്‍ നിത്യ ശ്രീ, മനിഷ രാംദാസ്, തുളസി മുരുകേഷന്‍, പലക് കോലി എന്നിവര്‍ വിജയിച്ചു. പുരുഷ സിംഗിള്‍സില്‍ നിതേഷ് കുമാര്‍, സുകാന്ത്, തരുണ്‍ ധില്ലന്‍ എന്നിവര്‍ ജയിച്ചു. ശരീര പരിമിതികലുടെ തോത് അനുസരിച്ചാണ് വിവിധ വിഭാഗങ്ങളിലാണ് ബാഡ്മിന്റണ്‍ മത്സരങ്ങള്‍. പുരുഷ റീകര്‍വ് ആര്‍ച്ചറി റാങ്കിങ് റൗണ്ടില്‍ ഇന്ത്യയുടെ ഹര്‍വീന്ദര്‍ സിങ് ഒന്‍പതാം സ്ഥാനം നേടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News