ഒരു മാരുതി 800, തന്‍റെ ആദ്യത്തെ കാര്‍... അത് കണ്ടെത്താന്‍ സഹായിക്കുമോ: സച്ചിന്‍ തെണ്ടുല്‍ക്കര്‍

  തന്‍റെ  ആദ്യത്തെ കാര്‍ കണ്ടെത്താന്‍ സഹായിക്കണമെന്ന്  ആരാധകരോട് അഭ്യര്‍ഥിച്ച്   മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍  തെണ്ടുല്‍ക്കര്‍. 

Last Updated : Aug 19, 2020, 11:53 PM IST
  • തന്‍റെ ആദ്യത്തെ കാര്‍ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആരാധകരോട് അഭ്യര്‍ഥിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍
  • ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാരനായി സമ്പാദിച്ച പണവുമായി വാങ്ങിയ ആദ്യത്തെ കാറാണത്
  • ആ കാര്‍ വീണ്ടും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍
ഒരു മാരുതി 800, തന്‍റെ ആദ്യത്തെ കാര്‍... അത്  കണ്ടെത്താന്‍ സഹായിക്കുമോ: സച്ചിന്‍ തെണ്ടുല്‍ക്കര്‍

മുംബൈ:  തന്‍റെ  ആദ്യത്തെ കാര്‍ കണ്ടെത്താന്‍ സഹായിക്കണമെന്ന്  ആരാധകരോട് അഭ്യര്‍ഥിച്ച്   മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍  തെണ്ടുല്‍ക്കര്‍. 

ഒരു മാരുതി 800 മോഡല്‍ കാറാണ് അതെന്നും ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാരനായി സമ്പാദിച്ച  പണവുമായി താന്‍ വാങ്ങിയ ആദ്യത്തെ കാറാണതെന്നും  അത്  വീണ്ടും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറഞ്ഞു.

 "എന്‍റെ  ആദ്യത്തെ കാര്‍ ഒരു മാരുതി 800 ആയിരുന്നു. നിര്‍ഭാഗ്യവശാല്‍, ഇത് ഇപ്പോള്‍ എന്‍റെ  പക്കലില്ല. അത്  തിരികെ ലഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍, ഞാന്‍ പറയുന്നത് കേള്‍ക്കുന്ന ആളുകള്‍ക്ക് കാറിനെക്കുറിച്ച്‌ അറിയാമെങ്കില്‍ എന്നെ ബന്ധപ്പെടാന്‍ മടിക്കേണ്ടതില്ല," സച്ചിന്‍ പറഞ്ഞു.

"എന്‍റെ  വീടിനടുത്ത് ഒരു വലിയ ഓപ്പണ്‍ ഡ്രൈവ് ഇന്‍ മൂവി ഹാള്‍ ഉണ്ടായിരുന്നു, അവിടെ ആളുകള്‍ കാറുകള്‍ പാര്‍ക്ക് ചെയ്യുകയും സിനിമ കാണുകയും അതില്‍ ഇരിക്കുകയും ചെയ്തിരുന്നു. ഞാന്‍ എന്‍റെ  സഹോദരനോടൊപ്പം ഞങ്ങളുടെ ബാല്‍ക്കണിയില്‍ നിന്ന് മണിക്കൂറുകളോളം ആ കാറുകള്‍ നോക്കാറുണ്ടായിരുന്നു" എന്ന് കാറുകളോടു തന്‍റെ   അഭിനിവേശം അനുസ്മരിച്ചുകൊണ്ട് സച്ചിന്‍ പറഞ്ഞു.

കാറുകളോടുളള സച്ചിന്‍റെ  പ്രണയം നേരത്തെ തന്നെ വാര്‍ത്തകളായിരുന്നു. കുഞ്ഞു നാളു മുതല്‍ തുടങ്ങിയതാണ് സച്ചിന് കാറുകളോടുള്ള താത്പര്യം.

ബിഎംഡബ്ലിയു ബ്രാന്‍ഡ് അംബാസിഡറായ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഗാരേജില്‍ കാറുകളുടെ ഒരു വ്യത്യസ്ത ശേഖരം തന്നെയുണ്ട്. എങ്കിലും ആദ്യ കാറിനോട് ഒരു പ്രത്യേക അടുപ്പം തന്നെയുണ്ടെന്ന് സച്ചിന്‍ പറയുന്നു. അതുകൊണ്ടാണ് നഷ്ടമായിപ്പോയ ആ പഴയ കാര്‍ കണ്ടെത്താന്‍ സച്ചിന്‍ സഹായം തേടിയിരിക്കുന്നത്.

 

 

More Stories

Trending News