ഗാംഗുലിയുടെ സഹോദരന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലേയ്ക്ക്!

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി BCCI  പ്രസിഡന്‍റ് സ്ഥാനത്തെത്തിയപ്പോള്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനില്‍ ഇടം നേടി സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലി.

Last Updated : Jan 10, 2020, 06:32 PM IST
  • സൗരവ് ഗാംഗുലി BCCI പ്രസിഡന്‍റ് സ്ഥാനത്തെത്തിയപ്പോള്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനില്‍ ഇടം നേടി സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലി.
  • ഫെബ്രുവരി 5ന് കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രത്യേക ജനറല്‍ മീറ്റിംഗിന് ശേഷം ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന
ഗാംഗുലിയുടെ സഹോദരന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലേയ്ക്ക്!

കൊല്‍ക്കത്ത: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി BCCI  പ്രസിഡന്‍റ് സ്ഥാനത്തെത്തിയപ്പോള്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനില്‍ ഇടം നേടി സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലി.

സ്‌നേഹാശിഷ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് BCCIയുടെ മുന്‍ പ്രസിഡന്‍റായിരുന്ന ജഗ്മോഹന്‍ ദാല്‍മിയയുടെ മകന്‍ അവിശേക് ദാല്‍മിയ എത്തുമ്പോള്‍ സെക്രട്ടറി സ്ഥാനത്ത് വരുന്ന ഒഴിവിലേയ്ക്കാണ് സ്‌നേഹാശിഷ് ഗാംഗുലി തിരഞ്ഞെടുക്കപ്പെടുക. സൗരവ് ഗാംഗുലി പ്രസിഡന്റായിരുന്ന സമയത്ത് സെക്രട്ടറി പദം വഹിച്ചയാളാണ് അവിശേക്. ഇതുസംബന്ധിച്ച്‌ ഒരു ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്.

ഫെബ്രുവരി 5ന് കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രത്യേക ജനറല്‍ മീറ്റിംഗിന് ശേഷം ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന
 
ഗാംഗുലിയുടെ ജ്യേഷ്ഠ സഹോദരനായ സ്‌നേഹാശിഷ് മുന്‍ ക്രിക്കറ്റ് താരമാണ്. 1986 മുതല്‍ 1997 വരെ നീളുന്ന കാലഘട്ടത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു സ്‌നേഹാശിഷ്. ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ഓഫ് ബ്രേക്ക് ബൗളറുമായിരുന്നു. 59 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ നിന്ന് 39.59 ശരാശരിയില്‍ ആറു സെഞ്ചുറിയും 11 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 2534 റണ്‍സ് നേടി. രണ്ടു വിക്കറ്റും അക്കൗണ്ടിലുണ്ട്. 18 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചു.

Trending News