കൊൽക്കത്ത: ഏകദിന ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടി ദക്ഷിണാഫ്രിക്ക. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബാവൂമ ബാറ്റിംഗ് തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കൻ ടീം ഒരു മാറ്റവുമായാണ് ഇറങ്ങിയത്.
ലുംഗി എൻഗിഡിക്ക് പകരം തബ്രൈസ് ഷംസിയെ ടീമിൽ ഉൾപ്പെടുത്തി. ഓസ്‌ട്രേലിയൻ ടീം രണ്ട് മാറ്റങ്ങളുമായാണ് എത്തിയത്. ഗ്ലെൻ മാക്‌സ്‌വെല്ലും മിച്ചൽ സ്റ്റാർക്കും ടീമിൽ തിരിച്ചെത്തി. സീൻ അബോട്ട്, മാർകസ് സ്‌റ്റോയിനിസ് എന്നിവർക്ക് പകരമാണ് ഗ്ലെൻ മാക്‌സ്‌വെല്ലും മിച്ചൽ സ്റ്റാർക്കും എത്തിയത്.
അഞ്ചുവട്ടം ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ എട്ടാം ഫൈനൽ ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഏഴ് മത്സരം ജയിച്ച ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തായിരുന്നു. പ്രാഥമികറൗണ്ടിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ജയം ദക്ഷിണാഫ്രിക്കയ്ക്ക്. ആദ്യ റൗണ്ടിൽ 14 പോയന്റുമായി രണ്ടാം സ്ഥാനത്തായിരുന്നു ദക്ഷിണാഫ്രിക്ക.
ഇതുവരെ ലോകകപ്പ് ഫൈനലിലെത്താത്ത ദക്ഷിണാഫ്രിക്ക ഇത്തവണ വലിയ പ്രതീക്ഷയിലാണ്. നിലവിലെ ഫോമിൽ ഓസ്ട്രേലിയയെ മറികടക്കാനാകുമെന്നാണ് ദക്ഷിണാഫ്രിക്കൻ ടീമിന്റെ പ്രതീക്ഷ. ഒപ്പം 1999, 2007 സെമിഫൈനലുകളിൽ ഓസ്ട്രേലിയയോടേറ്റ പരാജയങ്ങൾക്ക് പകരംവീട്ടുകയും വേണം.
ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക്, തെംബ ബാവൂമ, റാസ് വാൻ ഡർ ഡസ്സൻ, എയ്ഡൻ മാർക്രം, ഹെന്റിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർകോ ജാൻസൻ, കേശവ് മഹാരാജ്, ജെറാൾഡ് കോട്‌സീ, കഗിസോ റബാദ, തബ്രൈസ് ഷംസി.
ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബുഷെയ്ൻ, ഗ്ലെൻ മാക്‌സ്‌വെൽ, ജോഷ് ഇൻഗ്ലിസ്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആഡം സാംപ, ജോഷ് ഹേസൽവുഡ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.