T20 India vs Pakistan| ഇന്നിറങ്ങുന്നു ഇടവേളക്ക് ശേഷം ഇന്ത്യ, പോരാട്ട ചരിത്രത്തിൽ കോഹ്ലി പട വിജയം ആവർത്തിക്കുമോ?

അതേസമയം ദുബായിലെ പിച്ചുകൾ ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം പുതിയതല്ല

Written by - Zee Malayalam News Desk | Last Updated : Oct 24, 2021, 03:21 PM IST
  • മധ്യനിരയുടെ ഫോമില്ലായ്മ പലപ്പോഴും അവസാനം നിമിഷം പാകിസ്ഥാനം വിനയാവാറുണ്ട്.
  • ലോക റാങ്കിങ്ങിലേക്ക് വന്നാൽ ഒന്നാം സ്ഥാനത്ത് ഇംഗ്ലണ്ടും രണ്ടമതായി ഇന്ത്യയും മൂന്നാമതായി പാകിസ്ഥാനുമാണുള്ളത്.
  • ദുബായിലെ പിച്ചുകൾ ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം പുതിയതല്ല. നിരവധി മാച്ചുകൾ കളിച്ച പരിചയം ഇന്ത്യക്ക് അനുകൂലമാണ്.
T20 India vs Pakistan| ഇന്നിറങ്ങുന്നു ഇടവേളക്ക് ശേഷം ഇന്ത്യ, പോരാട്ട ചരിത്രത്തിൽ കോഹ്ലി പട വിജയം ആവർത്തിക്കുമോ?

ദുബായ്: ഇതുവരെ കളിച്ച എട്ട് ട്വെൻറി ട്വിൻറി മത്സരങ്ങളിൽ ഏഴും ജയിച്ച ചരിത്രമാണ് ഇന്ത്യക്ക്. ഒരേ ഒരു മാച്ച് മാത്രമാണ് പാകിസ്ഥാന് ജയിക്കാനായത്. ആത്മവിശ്വാസം ഇന്ത്യക്ക് മുതൽക്കൂട്ടാണെന്ന് പറഞ്ഞാലും. ചെറിയതോതിലെങ്കിലും സമ്മർദ്ദം പ്രതീക്ഷിക്കാം

ഹോം ഗ്രൌണ്ട് അല്ലാതായിട്ടും എങ്കിലും എല്ലാ കണ്ണുകളും ഇന്നത്തെ ഇന്ത്യാ-പാക് (india vs pakistan durban 2007) മത്സരത്തിലേക്കായിരിക്കുമെന്നതാണ് സത്യം. ഇന്ന് വൈകീട്ട് ഏഴരക്ക് ദുബായിലാണ് മത്സരം. മാച്ചിൻറെ ടിക്കറ്റ് വിൽപ്പന തന്നെ ഒറ്റ ദിവസം കൊണ്ടാണ് പൂർത്തിയായത്.

ALSO READ : T20 World Cup 2021 : ആവേശ പോരാട്ടത്തിന് മുമ്പ് അറിയാം, ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങളിലെ അഞ്ച് വിവാദ സംഭവങ്ങൾ

അതേസമയം ദുബായിലെ പിച്ചുകൾ ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം പുതിയതല്ല. നിരവധി മാച്ചുകൾ കളിച്ച പരിചയം ഇന്ത്യക്ക് അനുകൂലമാണ്. ചരിത്രം നോക്കിയാൽ ആദ്യത്തെ ട്വന്റി 20 കിരീടം മുതൽ ഇങ്ങോട്ട് എല്ലാം കളികളും നോക്കിയാൽ ഇന്തോ-പാക് മാച്ചുകൾ എപ്പോഴും ഇന്ത്യക്ക് അനുകൂലമായിരുന്നു.

ലോക റാങ്കിങ്ങിലേക്ക് വന്നാൽ  ഒന്നാം സ്ഥാനത്ത് ഇംഗ്ലണ്ടും രണ്ടമതായി ഇന്ത്യയും മൂന്നാമതായി പാകിസ്ഥാനുമാണുള്ളത്. സന്നാഹ മത്സരങ്ങളിലെ വിജയം ഇന്ത്യയുടെ ആത്മ വിശ്വാസം കൂട്ടുന്നുണ്ട്.

ALSO READ : India vs Pakistan T20 World Cup : രണ്ട് ലക്ഷം രൂപ വിലയുള്ള ടിക്കറ്റുകൾ വരെ വിറ്റു തീർന്നു, ആവേശത്തിനായി കാത്ത് ഇന്ത്യ പാകിസ്ഥാൻ ആരാധകർ

മധ്യനിരയുടെ ഫോമില്ലായ്മ പലപ്പോഴും അവസാനം നിമിഷം പാകിസ്ഥാനം വിനയാവാറുണ്ട്. ഇത് മുതലാക്കിയായിരിക്കും ഇന്ത്യ തന്ത്രങ്ങൾ മെനയുക. റെക്കോർഡ് ടിക്കറ്റ് വിൽപ്പനയായിരുന്നു ഇത്തവണ മത്സരത്തിൻറേതായി ഉണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News