IND vs ENG Semi Final: കണക്ക് തീർത്ത് ഇന്ത്യ; ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി T20 ഫൈനലിൽ!

IND vs ENG T20 World Cup 2024: T20 ലോകകപ്പ് സെമിയിൽ 2022 ലെ ജേതാക്കളായ ഇംഗ്ലണ്ടിനെ തകർത്ത് ടീം ഇന്ത്യ സെമിയിൽ. ഇതോടെ ഒരു ദശാബ്ദത്തിന് ശേഷം ടീം ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്.

Written by - Ajitha Kumari | Last Updated : Jun 28, 2024, 07:37 AM IST
  • T20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ സെമിയിൽ
  • ഒരു ദശാബ്ദത്തിന് ശേഷം ടീം ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്
IND vs ENG Semi Final: കണക്ക് തീർത്ത് ഇന്ത്യ; ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി T20 ഫൈനലിൽ!

ഗയാന: ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ. സെമിയിൽ ഇംഗ്ലണ്ടിനെ 68 റൺസിന് വീഴ്ത്തിയാണ് ഇന്ത്യ പത്തു വർഷത്തിനുശേഷം  ഫൈനലിലെത്തുന്നത്.  മാത്രമല്ല 2022 ലെ സെമി ഫൈനലിലെ തോൽവിയുടെ കണക്ക് തീർക്കാനും രോഹിത് ശർമ്മക്കും സംഘത്തിനും കഴിഞ്ഞു. 

Also Read: ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക; അഫ്ഗാനെ ചുരുട്ടികെട്ടി T20 ഫൈനലിൽ

അന്ന് സെമിയിൽ 10 വിക്കറ്റിന് ഇന്ത്യയെ തോൽപിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയതും തുടർന്ന് കിരീടം നേടിയതും.  ഇതോടെ നാളെ നടക്കുന്ന ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെയാണ് നേരിടുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 16.4 ഓവറിൽ 103 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. 

Also Read: ശുക്ര-ബുധ സംയോഗത്താൽ ലക്ഷ്മീ നാരായണ രാജയോഗം; ഈ രാശിക്കാർക്കിനി രാജകീയ ജീവിതം!

ഇംഗ്ലണ്ടിനെ തകർത്തത് അക്സർ പട്ടേലിന്‍റെയും കുൽദീപ് യാദവിന്‍റെയും മൂന്നു വിക്കറ്റ് നേട്ടമായിരുന്നു.  അക്സർ നാല് ഓവറിൽ 23 റൺസ് വഴങ്ങി മൂന്നു മുൻനിര ബാറ്റർമാരെ മടക്കിയപ്പോൾ കുൽദീപ് നാലു ഓവറിൽ 19 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റെടുത്തത്. ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റും നേടിയിട്ടുണ്ട്.

Also Read: മുടി വളരാനും മുഖക്കുരു അകറ്റാനും കട്ടൻ ചായ കിടുവാ..!

 

അപകടകാരിയായ ജോസ് ബട്ല്ലറെ മടക്കയ  അക്സർ പട്ടേലാണ് ആദ്യ ബ്രേക്ക് നൽകിയത്. 15 പന്തിൽ 23 റൺസെടുത്ത താരം വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ കൈകകളിലൊതുങ്ങി. ശേഷം തൊട്ടടുത്ത ഓവറിൽ ജസ്പ്രീത് ബുംറ ഫിൽ സാൾട്ടിനെ ബൗൾഡാക്കി. തുടർന്ന് വന്ന ജോണി ബെയർസ്റ്റോ വന്നപോലെ മടങ്ങി. അക്സർ തന്‍റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽതന്നെ കുറ്റി തെറിപ്പിച്ചു, ഇതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. 5.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് ആണ് ഇംഗ്ലണ്ട് എടുത്തത്. തൊട്ടുപിന്നാലെ സാം കറണെ കുൽദീപ് എൽ.ബി.ഡബ്ല്യുവിൽ കുരുക്കുകൈയ്യിരുന്നു.  തുടർന്ന് 19 പന്തിൽ 25 റൺസെടുത്ത ഹാരി ബ്രൂക്കിനെ കുൽദീപ് ബൗൾഡാക്കി. ഒരു റണ്ണെടുത്ത ക്രൈസ് ജോർദാനും കുൽദീപിന്‍റെ പന്തിൽ വീണു. 16 പന്തിൽ 11 റൺസെടുത്ത ലിവിങ്സ്റ്റണും രണ്ടു പന്തിൽ രണ്ടു റൺസെടുത്ത ആദിൽ റഷീദും റൺ ഔട്ടാകുകയായിരുന്നു.

Also Read: തടി കുറയ്ക്കാനും വയർ ഒതുക്കാനും കഞ്ഞിവെള്ളം സൂപ്പറാ...

 

15 പന്തിൽ 21 റൺസെടുത്ത ആർച്ചറെ ബുംറ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. മൂന്നു റൺസുമായി റീസ് ടോപ്ലി പുറത്താകാതെ നിന്നു. ഇന്ത്യയുടെ ടോപ് സ്കോറർ അർധ സെഞ്ച്വറി നേടിയ രോഹിത് ശർമയാണ്. നായകൻ 39 പന്തിൽ 57 റൺസാണ് നേടിയത്. ഇത് താരത്തിന്‍റെ തുടർച്ചയായ അർധ സെഞ്ച്വറിയാണ്. സൂപ്പർ എട്ടിൽ ആസ്ട്രേലിയക്കെതിരെ 92 റൺസെടുത്തിരുന്നു. സൂര്യകുമാർ 36 പന്തിൽ 47 റൺസെടുത്തപ്പോൾ ഇരുവരും മൂന്നാം വിക്കറ്റിൽ നേടിയ 70 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയെ പൊരുതി നേടാൻ സഹായിച്ചത്.  മഴമൂലം വൈകിയാണ് മത്സരം തുടങ്ങിയത്. പിച്ചിലെ ഈർപ്പം ഇന്ത്യയുടെ ബാറ്റിങ് ദുഷ്കരമാക്കിയിരുന്നു. ഒൻപത് പന്തുകളിൽ ഒന്പത് റണ്‍സെടുത്ത കോഹ്ലിയെ പേസർ റീസ് ടോപ്‍ലി ബോൾഡാക്കുകയായിരുന്നു. അധികം വൈകാതെ നാലു റൺസെടുത്ത ഋഷഭ് പന്തും മടങ്ങി. ഇന്ത്യ 5.2 ഓവറിൽ രണ്ടു വിക്കറ്റിന് 40 റൺസ് ആണെടുത്തത്.

Also Read: കർക്കടകത്തിലെ ശുക്ര-സൂര്യ സംയോഗം ചില രാശിക്കാർക്ക് നൽകും വൻ പുരോഗതി.

തുടർന്ന് രോഹിത്തും സൂര്യകുമാറും ക്രീസിൽ ഒന്നിച്ചതോടെ ടീമിന്‍റെ സ്കോറും കുതിക്കുകയായിരുന്നു. ഇതിനിടെ മഴ വീണ്ടും വില്ലനായി.  തുടർന്ന് മത്സരം പുനരാരംഭിച്ചതോടെ രോഹിത്തും സൂര്യയും ഇന്ത്യൻ സ്കോർ നൂറ് കടത്തുകയായിരുന്നു. പിന്നാലെ രോഹിത് ആദിൽ റാഷിദിന്‍റെ പന്തിൽ ബൗൾഡായി. സൂര്യകുമാറിനെ ആർച്ചറുടെ പന്തിൽ ക്രിസ് ജോർദാൻ ക്യാച്ചെടുത്ത് പുറത്താക്കി. തുടർച്ചയായ രണ്ടു സിക്സുകൾ പറത്തിയശേഷം പാണ്ഡ്യ പുറത്തായി. തൊട്ടടുത്ത പന്തിൽ ശിവം ദുബെയേയും മടക്കി ജോർദൻ ഇന്ത്യയെ പ്രതിരോധത്തിലാക്കുകയായിരുന്നു. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News