UEFA Champions League : ചാമ്പ്യൻസ് ലീഗ്; അവസാന നിമിഷം ആഴ്സെനലിനെ ഞെട്ടിച്ച് പോർട്ടോ; സമനില കുരുക്കിൽ ബാഴ്സ

UEFA Champions League Highlights : യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിലെ ആദ്യപാദം മത്സരങ്ങളാണ് കഴിഞ്ഞ ദിവസം കൊണ്ട് പൂർത്തിയായത്

Written by - Jenish Thomas | Last Updated : Feb 22, 2024, 09:26 AM IST
  • മാർച്ച് ആറിനാണ് പ്രീക്വാർട്ടിന്റെ രണ്ടാംപാദ മത്സരത്തിന് തുടക്കമാകു.
  • ആഴ്സെനൽ-പോർട്ടോ, ബാഴ്സലോണ-നാപ്പൊളി മത്സരം മാർച്ച് 13ന് നടക്കും
UEFA Champions League : ചാമ്പ്യൻസ് ലീഗ്; അവസാന നിമിഷം ആഴ്സെനലിനെ ഞെട്ടിച്ച് പോർട്ടോ; സമനില കുരുക്കിൽ ബാഴ്സ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ടീമായ ആഴ്സെനലിന് തോൽവി. പോർട്ടോയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗണ്ണേഴ്സിന്റെ തോൽവി. മറ്റൊരു മത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയെ സീരി ആ ചാമ്പ്യന്മാരായ നാപ്പൊളി സമനിലയിൽ കുരുക്കി. ഇരു ടീമും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. ഇതോടെ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരങ്ങളുടെ ആദ്യപാദം പൂർത്തിയായി.

പോർട്ടോയെ അവരുടെ തട്ടകത്തിൽ നേരിട്ട ആഴ്സെനലിന് കനത്ത പ്രതിരോധമാണ് പോർച്ചുഗീസ് സംഘം തീർത്തത്. ബോൾ കൈയ്യടക്കം വെച്ച് മിക്കെൽ അർറ്റേറ്റയുടെ സംഘം മത്സരം നിയന്ത്രിച്ചെങ്കിലും അത് പോർട്ടോയുടെ ഗോൾവര കുലുക്കാൻ സാധിച്ചില്ല. രണ്ടാംപകുതിയിൽ മത്സരം ഇഞ്ചുറി ടൈമിലേക്ക് പ്രവേശിച്ചതിന് ശേഷമാണ് പോർട്ടോ വിജയഗോൾ പിറക്കുന്നത്. 94-ാം മിനിറ്റിൽ ഗലേനോയാണ് പോർട്ടോയ്ക്ക് വേണ്ടി ഗോൾ നേടിയത്.

ALSO READ : Paris Olympics 2024 : വീണ്ടും അർജന്റീനിയൻ പ്രതിസന്ധി; ബ്രസീൽ പാരിസ് ഒളിമ്പിക്സിലേക്കില്ല

ഇന്നലെ നടന്ന മത്സരത്തിൽ ലാലിഗ-സീരി ആ ചാമ്പ്യന്മാർ തമ്മിലാണ് ഏറ്റമുട്ടിയത്. നാപ്പൊളിയുടെ തട്ടകമായ ഡീഗോ മറഡോണ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിത സമനലിയിൽ പിരിയുകയായിരിന്നു. തുടർന്ന് രണ്ടാംപകുതിയാണ് ഇരു ഗോളുകളും പിറക്കുന്നത്. 60-ാം മിനിറ്റിൽ പോളിഷ് സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കിയിലൂടെ ബാഴ്സ മുന്നിലേത്തുകയായിരുന്നു. തുടർന്ന് 75-ാം മിനിറ്റിൽ വിക്ടർ ഒഷിമെനിലൂടെയാണ് ആതിഥേയർ സമനില ഗോൾ കണ്ടെത്തുന്നത്. പിന്നീട് ഇരു ടീമുകളുടെ വിജയഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

മാർച്ച് ആറിനാണ് പ്രീക്വാർട്ടിന്റെ രണ്ടാംപാദ മത്സരത്തിന് തുടക്കമാകു. ആഴ്സെനൽ-പോർട്ടോ, ബാഴ്സലോണ-നാപ്പൊളി മത്സരം മാർച്ച് 13ന് നടക്കും. പ്രീക്വാർട്ടലിൽ മറ്റ് മത്സരങ്ങളിൽ ബയേൺ ലാസിയോയെയും, റയൽ സോഷ്യദാദ്  പിഎസ്ജെയും നേരിടും. ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടിട്ടുള്ള റയൽ മാഡ്രിഡിന്റെ എതിരാളി ആർബ ലെയ്പ്സിഗാണ്. നിലവിലെ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ മാഞ്ചെസ്റ്റർ സിറ്റിയും കോപ്പഹേഗെനും തമ്മിലാണ് പോരാട്ടം. ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ട് പി എസ് വിയെയും അത്ലെറ്റികോ മാഡ്രിഡ് ഇന്റർമിലാനെയും നേരിടും

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News