Roma Fans : പെനാൽറ്റി വിധിച്ചില്ല; റഫറിയെയും കുടുംബത്തെയും ആക്രമിച്ച റോമ ആരാധകർ

Roma Europa League Defeat : 1-1 ന് സമനിലിയിൽ അവസാനിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെയാണ് സെവിയ്യയ്ക്കെതിരെ റോമ യുറോപ്പ ലീഗ് ഫൈനലിൽ തോറ്റത്  

Written by - Jenish Thomas | Last Updated : Jun 2, 2023, 09:38 PM IST
  • യൂറോപ്പ ലീഗ് ഫൈനലിൽ റോമയ്ക്ക് അനുകൂലമായി നിർണായക പെനാൽറ്റി വിധിക്കാത്തതിനെ പ്രതിഷേധിച്ചാണ് റഫറിക്ക് നേരെ ആരാധകരുടെ ആക്രമണം ഉണ്ടായത്.
  • മത്സരത്തിൽ റോമ പെനാൽറ്റി ഷൂട്ട്ഔട്ടിൽ സ്പാനിഷ് ടീമിനോട് തോൽക്കുകയും ചെയ്തു.
  • റോമയുടെ കോച്ച് ജോസ് മൊറീഞ്ഞോ മത്സരത്തിന് ശേഷം ഇംഗ്ലീഷ് റഫറിക്കെതിരെ പറഞ്ഞതാണ് ആരാധകരെ ആന്റണി ടെയിലർക്കെതിരെ ആക്രമണം ആഴിച്ചുവിടാൻ സാഹചര്യമുണ്ടായത്
Roma Fans : പെനാൽറ്റി വിധിച്ചില്ല; റഫറിയെയും കുടുംബത്തെയും ആക്രമിച്ച റോമ ആരാധകർ

ബുദ്ധപെസ്റ്റ് : ഇംഗ്ലീഷ് റഫറിക്കും കുടുംബത്തിനും നേരെ ഇറ്റാലിയൻ ക്ലബായ റോമയുടെ ആരാധകരുടെ ആക്രമണം. സ്പാനിഷ് ടീം സെവിയയ്ക്കെതിരെ യൂറോപ്പ ലീഗ് ഫൈനലിൽ തോറ്റതിന് പിന്നാലെയാണ് ഇറ്റാലിയൻ ക്ലബിന്റെ ആരാധകർ ഇംഗ്ലീഷ് റഫറിയായ ആന്റണി ടെയിലർക്കും കുടുംബത്തിനും നേരെ ഹഗറിയിലെ ബുദ്ധപെസ്റ്റിൽ വിമാനത്താവളത്തിൽ വെച്ച് ആക്രമണം അഴിച്ചു വിട്ടത്.  യൂറോപ്പ ലീഗ് ഫൈനലിൽ റോമയ്ക്ക് അനുകൂലമായി നിർണായക പെനാൽറ്റി വിധിക്കാത്തതിനെ പ്രതിഷേധിച്ചാണ് റഫറിക്ക് നേരെ ആരാധകരുടെ ആക്രമണം ഉണ്ടായത്. മത്സരത്തിൽ റോമ പെനാൽറ്റി ഷൂട്ട്ഔട്ടിൽ സ്പാനിഷ് ടീമിനോട് തോൽക്കുകയും ചെയ്തു.

റോമയുടെ കോച്ച് ജോസ് മൊറീഞ്ഞോ മത്സരത്തിന് ശേഷം ഇംഗ്ലീഷ് റഫറിക്കെതിരെ പറഞ്ഞതാണ് ആരാധകരെ ആന്റണി ടെയിലർക്കെതിരെ ആക്രമണം ആഴിച്ചുവിടാൻ സാഹചര്യമുണ്ടായത്. എയർപ്പോർട്ടിലെ കാർ പാർക്കിങ് മുതൽ റഫറിയെ പിന്തുടർന്ന ആരാധകർ മോശം വാക്കുകൾ പ്രയോഗിക്കുകയും വീൽ ചെയറുകളും കുപ്പികളും വലിച്ചെറിയുകയും ചെയ്തു. 

ALSO READ : Kerala Blasters : ബ്ലാസ്റ്റേഴ്സിനും കോച്ചിനും തിരിച്ചടി; എഐഎഫ്എഫിന്റെ ശിക്ഷ നടപടിക്കെതിരെ ടീമും വുകോമാനോവിച്ചും നൽകിയ അപ്പീൽ തള്ളി

റോമ-സെവിയ യൂറോപ്പ ഫൈനൽ മത്സരത്തിൽ 14 തവണയാണ് ഇംഗ്ലീഷ് റഫറി മഞ്ഞകാർഡ് ഉയർത്തിയത്. ഇതിൽ എട്ട് കാർഡും റോമയ്ക്കെതിരെയായിരുന്നു. ഇതെ തുടർന്ന മത്സരശേഷം റഫറിക്കെതിരെ പോർച്ചുഗീസ് കോച്ച് തുറന്നടിക്കുകയായിരുന്നു. ഒരു സ്പാനിഷുക്കാരനെ പോലെയാണ് റഫറി പെരുമാറിയതെന്ന് മൊറീഞ്ഞോ തുറന്നടിച്ചു.

അതേസമയം ഈ സംഭവങ്ങളുടെ എല്ലാ പശ്ചാത്തലത്തിൽ പോർച്ചുഗീസ് കോച്ചിനെതിരെ അച്ചടക്ക കുറ്റം ചുമത്തി യുവേഫ അന്വേഷണത്തിന് ഉത്തരവിട്ടു. റഫറിയെ രൂക്ഷമായി ഭാഷയിൽ വിമർശിച്ചതിനും മറ്റ് സംഭവ വികാസങ്ങൾക്ക് മൊറീഞ്ഞോയുടെ വാക്കുകൾ വഴിവെച്ചുയെന്നുമാണ് പരാതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News