Mullaperiyar: മുല്ലപ്പെരിയാറിൽ 9 ഷട്ടറുകൾ തുറന്നു; തമിഴ്‌നാടിനെതിരെ കേരളം ഇന്ന് സത്യവാങ്മൂലം സമർപ്പിക്കും

Mullaperiyar Dam: മുല്ലപ്പെരിയാർ ഡാമിന്റെ (Mullaperiyar Dam) ഒൻപത് ഷട്ടറുകൾ കൂടി തമിഴ്നാട് തുറന്നു.  

Written by - Zee Malayalam News Desk | Last Updated : Dec 8, 2021, 08:45 AM IST
  • മുല്ലപ്പെരിയാറിൽ 9 ഷട്ടറുകൾ തുറന്നു
  • ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവും വർധിച്ചിട്ടുണ്ട്
  • വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളം ഇന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകും
Mullaperiyar: മുല്ലപ്പെരിയാറിൽ 9 ഷട്ടറുകൾ തുറന്നു; തമിഴ്‌നാടിനെതിരെ കേരളം ഇന്ന് സത്യവാങ്മൂലം സമർപ്പിക്കും

ഇടുക്കി: Mullaperiyar Dam: മുല്ലപ്പെരിയാർ ഡാമിന്റെ (Mullaperiyar Dam) ഒൻപത് ഷട്ടറുകൾ തമിഴ്നാട് തുറന്നു.  നേരത്തെ നാലു ഷട്ടറുകൾ കൂടി തുറന്നിരുന്നത്.  ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവും വർധിച്ചിട്ടുണ്ട്.  

അടുത്തിടെയായി രാത്രി കാലങ്ങളിലാണ് തമിഴ്‌നാട് (Tamil Nadu) ഷട്ടർ തുറക്കുന്നത്. അതും ഒരു മുന്നറിയിപ്പുമില്ലാതെ. ഇക്കാരണത്താൽ ഒരു മുന്നൊരുക്കങ്ങളോ രക്ഷാ പ്രവർത്തനങ്ങളോ ഒന്നും കൃത്യമായി നടത്താൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ല. 

Also Read: Mullaperiyar Dam : അതീവ ജാഗ്രത മുല്ലപ്പെരിയാറിൽ ഒമ്പത് ഷട്ടറുകൾ കൂടി ഉയർത്തി

അമിതമായി വെള്ളം തുറന്നുവിടുമ്പോൾ (Mullaperiyar Dam) പെരിയാർ തീരത്തുള്ള പല വീടുകളിലും വെള്ളം കയറുകയാണ്.  രാത്രിയിൽ ആയതുകൊണ്ടും മുന്നറിയിപ്പ് ഇല്ലാത്തതുകൊണ്ടും ജനങ്ങൾ പരിഭ്രാന്തരാകുന്നുണ്ട്. 

ഈ സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളം ഇന്ന് സുപ്രീം കോടതിയിൽ (Supreme Court) സത്യവാങ്മൂലം നൽകും. തമിഴ്‌നാട് സർക്കാർ മുന്നറിയിപ്പില്ലാതെ രാത്രി കാലങ്ങളിൽ അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നതിനെതിരെയാണ് സത്യവാങ്മൂലം.  

Also Read: Doctors Strike: പിജി ഡോക്‌ടർമാരുടെ സമരം പിൻവലിച്ചു; ഡോക്‌ടർമാരുടെ കുറവ് നികത്തുമെന്ന് ആരോഗ്യമന്ത്രി 

ഒരാഴ്ചയായി യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് തമിഴ്നാട് (Tamil Nadu) രാത്രി കാലങ്ങളിൽ വെള്ളം തുറന്നു വിടുന്നത്.  ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചുവെങ്കിലും ഒരു മറുപടിയും ഇല്ല എന്നുമാത്രമല്ല വീണ്ടും വീണ്ടും രാത്രി കാലങ്ങളിൽ വെള്ളം തുറന്നുവിടുകയും ചെയ്യുകയാണ്.

2014 ലെ സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ ഒരു മേൽനോട്ട സമിതി രൂപീകരിച്ചിട്ടുണ്ട്.  കേന്ദ്രത്തിന്റെയും കേരളത്തിന്റെയും തമിഴ്നാടിന്റേയും പ്രതിനിധികൾ ഉൾപ്പെട്ടതാണ് ഈ സമിതി.  ഈ സമിതിയെടുത്ത പ്രധാന തീരുമാനങ്ങളിൽ ഒന്നാണ് തമിഴ്നാട് എപ്പോഴെങ്കിലും വെള്ളം തുറന്നു വിട്ടാൽ അത് കേരളത്തെ അറിയിച്ചിട്ടു വേണം എന്നത്, മാത്രമല്ല രാത്രികാലങ്ങളിൽ വെള്ളം തുറന്നുവിടരുത് എന്നും ധാരണയിലുണ്ട്.

Also Read: Horoscope December 08, 2021: ഇന്ന് കന്നി, തുലാം രാശിക്കാർ തർക്കങ്ങൾ ഒഴിവാക്കുക, ബന്ധങ്ങൾ വഷളായേക്കും

പക്ഷെ ഈ ധാരണകളെ കാറ്റിൽ പറത്തിക്കൊണ്ടാണ് തമിഴ്‌നാടിന്റെ ഈ നടപടി.  ഈ നടപടിക്കെതിരെ എന്തുകൊണ്ട് കേരളം മിണ്ടാതിരിക്കുന്നു? സർക്കാർ ആരെയാണ് പേടിക്കുന്നത് തുടങ്ങി നിരവധി ആക്ഷേപങ്ങളാണ് ഉയർന്നുവരുന്നത്.  ഇതോടെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News