Viral Video | DJ പാർട്ടിയിൽ തകർത്താടി സച്ചിന്റെ മകൾ സാറാ ടെൻഡുൽക്കർ; വീഡിയോ വൈറലാകുന്നു

ബ്രൗൺ മുണ്ടെ എന്ന് ഗാനത്തിന് സാറാ നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്. 

Written by - Zee Malayalam News Desk | Last Updated : Dec 23, 2021, 01:48 PM IST
  • മുംബൈയിലെ ഹയാത്ത് ഹോട്ടലിൽ വെച്ച് നടന്ന ഒരു ഡിജെ പാർട്ടിയിലാണ് താരപുത്രി പങ്കെടുത്തത്.
  • കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പഞ്ചാബി ഗായകനും റാപ്പറുമായ എപി ദില്ലൺ നയിച്ച ഡിജെ പാർട്ടിയിലാണ് സാറയും സുഹൃത്തുക്കളും പങ്കെടുത്തത്.
  • സാറായ്ക്ക പുറമെ നടൻ ജാവേദ് ജാഫെറിയുടെ മകൾ അലാവ്യാ ജാഫെറിയും സാറായുടെ സുഹൃത്ത് സംഘങ്ങൾക്കൊപ്പമുണ്ട്.
Viral Video | DJ പാർട്ടിയിൽ തകർത്താടി സച്ചിന്റെ മകൾ സാറാ ടെൻഡുൽക്കർ; വീഡിയോ വൈറലാകുന്നു

മുംബൈ : സാറാ ടെൻഡുൽക്കർ (Sara Tendulkar) ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറുടെ മകൾ എന്നതിൽ ഉപരി ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുയൻസറായി മാറിട്ടുണ്ട്. സാറായുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പലപ്പോഴും ഒരു സെലിബ്രേറ്റി വാർത്തയിടങ്ങളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോൾ താരം ഒരു ഡിജെ പാർട്ടിക്ക് പങ്കെടുക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

മുംബൈയിലെ ഹയാത്ത് ഹോട്ടലിൽ വെച്ച് നടന്ന ഒരു ഡിജെ പാർട്ടിയിലാണ് താരപുത്രി പങ്കെടുത്തത്. കാനഡ സ്വദേശിയായ പഞ്ചാബി ഗായകനും റാപ്പറുമായ എപി ദില്ലൺ നയിച്ച ഡിജെ പാർട്ടിയിലാണ് സാറയും സുഹൃത്തുക്കളും പങ്കെടുത്തത്. സാറായ്ക്ക പുറമെ നടൻ ജാവേദ് ജാഫെറിയുടെ മകൾ അലാവ്യാ ജാഫെറിയും സാറായുടെ സുഹൃത്ത് സംഘങ്ങൾക്കൊപ്പമുണ്ട്. 

ALSO READ : സച്ചിന്റെ മകൾ സാറാ ടെൻഡുൽക്കർ ഡേറ്റിന് പോയി; പക്ഷെ കൂടെ ഉണ്ടായിരുന്നത് ശുഭ്മാൻ ഗിൽ അല്ലായിരുന്നു

സാറായുടെ സുഹൃത്തെടുത്ത വീഡിയോ താരം തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ സ്റ്റോറിയായി പങ്കുവെച്ചിരുന്നു. എപി ദില്ലണിന്റെ ഏറ്റവും പ്രചാരം ലഭിച്ച ബ്രൗൺ മുണ്ടെ എന്ന് ഗാനത്തിന് സാറാ നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്. 

നിലവിൽ താരപുത്രി ഗോവിയിൽ തന്റെ അവധിക്കാലം ആഘോഷിക്കുകയാണ്. ഡിസംബർ 21ന് സാറാ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ താൻ ഗോവിയിലാണെന്ന് അറിയിച്ചുകൊണ്ട് പോസ്റ്റ് ചെയ്തിരുന്നു. 

ALSO READ : സ്ലിപ്പർ ധരിച്ച് സിമ്പിളായി സച്ചിന്റെ മകൾ സാറാ തെൻഡുൾക്കർ, കാണാം ചിത്രങ്ങൾ

അടുത്തിടെയാണ് സാറാ താൻ മോഡിലിങ് മേഖലയിലേക്ക് പ്രവേശിക്കുന്നതായി അറിയിച്ചിരുന്നു. നടി ബനിതാ സന്ധു, തനിയ ഷ്രോഫ് എന്നിവർക്കൊപ്പം മോഡിലിങ് ചിത്രങ്ങൾ സാറാ പങ്കുവെച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News