Neeraj Chopra: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും ചരിത്രം കുറിച്ച് നീരജ് ചോപ്ര; ജാവലിൻ ത്രോയിൽ വെള്ളി

ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിക്കൊണ്ടാണ് നീരജ് ചോപ്രയുടെ ചരിത്ര നേട്ടം. ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ( Anderson Peters) ആണ് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വര്‍ണം നിലനിര്‍ത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Jul 24, 2022, 09:02 AM IST
  • യോഗ്യതാ റൗണ്ടിൽ 8.39 മീറ്റർ ദൂരം എറിഞ്ഞ് രണ്ടാം സ്ഥാനം നേടിയാണ് നീരജ് ചോപ്ര ഫൈനലിലേക്ക് യോഗ്യത നേടിയത്.
  • ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ടാമത്തെ മെഡലാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.
  • 2003ൽ പാരീസ് ചാമ്പ്യൻഷിപ്പിൽ അഞ്ജു ബോബി ജോർജ് വെങ്കല മെഡൽ നേടിയിരുന്നു.
Neeraj Chopra: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും ചരിത്രം കുറിച്ച് നീരജ് ചോപ്ര; ജാവലിൻ ത്രോയിൽ വെള്ളി

ഒറിഗോണ്‍: ഇന്ത്യയുടെ അഭിമാനം വീണ്ടുമുയർത്തി നീരജ് ചോപ്ര. ഒളിംപിക്സിന് പിന്നാലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും ചരിത്രം കുറിച്ചിരിക്കുകയാണ് നീരജ്. ജാവലിൻ ത്രോയിൽ 88.13 ദൂരം താണ്ടി വെള്ളി മെഡൽ നേടിക്കൊണ്ടാണ് നീരജ് ചോപ്രയുടെ ചരിത്ര നേട്ടം. ഒളിംപ്കിസിൽ സ്വർണ മെഡൽ നേടിയിരുന്നു. ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ( Anderson Peters) ആണ് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വര്‍ണം നിലനിര്‍ത്തിയത്. 

യോഗ്യതാ റൗണ്ടിൽ 82.39 മീറ്റർ ദൂരം എറിഞ്ഞ് രണ്ടാം സ്ഥാനം നേടിയാണ് നീരജ് ചോപ്ര ഫൈനലിലേക്ക് യോഗ്യത നേടിയത്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ടാമത്തെ മെഡലാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. 2003ൽ പാരീസ് ചാമ്പ്യൻഷിപ്പിൽ അഞ്ജു ബോബി ജോർജ് വെങ്കല മെഡൽ നേടിയിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലണിയുന്നത്. അതേസമയം 4x400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ പുരുഷ ടീം ഹിറ്റ്‌സില്‍ പുറത്തായി. 

Also Read: Neeraj Chopra: സ്വന്തം ദേശീയ റെക്കോർഡ് തിരുത്തി നീരജ് ചോപ്ര, പാവോ നുര്‍മി ഗെയിംസില്‍ വെള്ളി മെഡൽ, വീഡിയോ കാണാം

 

ടോക്കിയോ ഒളിംപിക്‌സിൽ 87.58 ദൂരം എറിഞ്ഞായിരുന്നു നീരജ് സ്വര്‍ണം നേടിയത്. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് നീരജ് ഒന്നാമതെത്തിയിരുന്നു. പിന്നീട് രണ്ടാമത്തെ ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്റർ മാത്രമാണ് താണ്ടിയതെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി. നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായെങ്കിലും നീരജിന്റെ ത്രോയെ വെല്ലാൻ മറ്റാർക്കും കഴിഞ്ഞിരുന്നില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News