FIFA World Cup 2022 : ഫിഫ ലോകകപ്പിൽ ആദ്യമായി; സൂപ്പർ താരങ്ങളെ നിയന്ത്രിക്കാൻ വനിതാ റെഫറിമാർ

ചരിത്രം കുറിച്ച് കൊണ്ട് 3 വനിതാ റഫറിമാരാകും മത്സരങ്ങൾ നിയന്ത്രിക്കുക

Written by - Zee Malayalam News Desk | Last Updated : Nov 19, 2022, 01:02 PM IST
  • ഇരുപത്തിരണ്ടാമത് ലോകകപ്പിനാണ് ഖത്തർ വേദിയാവുമ്പോള്‍ പ്രത്യേകതകൾ ഏറെയാണ്
  • ഫുട്‌ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതാ റഫറിമാരെ ഉൾപ്പെടുത്തിയത്
  • റഷ്യൻ ലോകകപ്പോടെ നവതി പിന്നിട്ടിരിക്കുകയാണ് ലോക ഫുട്‌ബോൾ മാമാങ്കം
FIFA World Cup 2022 : ഫിഫ ലോകകപ്പിൽ ആദ്യമായി; സൂപ്പർ താരങ്ങളെ നിയന്ത്രിക്കാൻ വനിതാ റെഫറിമാർ

വീണ്ടുമൊരു ലോകകപ്പിന് ആരവമുയരുകയാണ് .ചരിത്രത്തിൽ ആദ്യമായി ഒരു മിഡിൽ ഈസ്റ്റ് രാജ്യം ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ്.ഇരുപത്തിരണ്ടാമത് ലോകകപ്പിനാണ് ഖത്തർ വേദിയാവുമ്പോള്‍ പ്രത്യേകതകൾ ഏറെയാണ് . പതിമൂന്ന് രാജ്യങ്ങൾ പങ്കെടുത്ത ഉറുഗ്വായിൽ നടന്ന പ്രഥമ ലോകകപ്പിൽ നിന്നും 22ാ മത് ഖത്തർ ലോകകപ്പിൽ എത്തുമ്പോൾ 32 രാജ്യങ്ങളാണ് മത്സരത്തിന് ഇറങ്ങുന്നത്. റഷ്യൻ ലോകകപ്പോടെ നവതി പിന്നിട്ടിരിക്കുകയാണ് ലോക ഫുട്‌ബോൾ മാമാങ്കം.

 സൂപ്പർ താരങ്ങളെ നിയന്ത്രിക്കാൻ ഇത്തവണ വനിതാ റഫറിമാരും ഉണ്ടാകും എന്നതും ലോകകപ്പിലെ പ്രത്യേകതയാണ് . ചരിത്രം കുറിച്ച് കൊണ്ട് 3 വനിതാ റഫറിമാരാകും മത്സരങ്ങൾ നിയന്ത്രിക്കുക. ഫുട്‌ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതാ റഫറിമാരെ ഉൾപ്പെടുത്തിയത്. സൂപ്പർ താരങ്ങളെ വരെ ഒരു വിസിലിൽ  നിയന്ത്രിക്കാൻ റഫറിമാർ എത്തുന്നത് ഫ്രാൻസിൽ നിന്നും റുവാണ്ടയിൽ നിന്നും ജപ്പാനിൽ നിന്നുമാണ് . 2009 മുതൽ ഫിഫ ഇന്റർ നാഷണൽ റഫറിമാരുടെ പട്ടികയിൽ ഫ്രാൻസിൽ നിന്നുള്ള സ്റ്റെഫാനി ഫ്രാപ്പാർട്ട് ഉണ്ട്.

file

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നിയന്ത്രിക്കുന്ന ആദ്യ വനിതയാണ് സ്റ്റെഫാനി . 3 വർഷം മികച്ച വനിതാ റഫറിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജനുവരിയിൽ നടന്ന ആഫ്രിക്കൻ നേഷൻ സ് കപ്പിൽ റഫറിയാക്കുന്ന ആദ്യ വനിതയാണ് റുവാണ്ടയിൽ നിന്നുള്ള സലീമ മുകാൻസംഗ . വനിതാ ലോകകപ്പ് , വിമൻസ് ചാമ്പ്യൻ സ് ലീഗ് തുടങ്ങിയ വമ്പൻ ടൂർണമെന്റുകൾ നിയന്ത്രിച്ച അനുഭവ സമ്പത്തുമുണ്ട്.

file

2019 ലെ വനിതാ ലോകകപ്പിലും 2020 ലെ സമ്മർ ഒളിമ്പിക്‌സിലും കളി നിയന്ത്രിച്ച പരിചയവുമായാണ് ജപ്പാനിൽ നിന്ന് യോഷിമ യമാഷിത എത്തുന്നത്. എഎഫ്‌സി ചാമ്പ്യൻ സ് ലീഗിൽ ഉൾപ്പെടെ അനുഭവ പരിചയം. ഇവരെ കൂടാതെ ബ്രസീലിൽ നിന്നുള്ള ന്യൂസ ബാക്ക് , മെക്‌സിക്കോയിൽ നിന്നുള്ള കാരെൻ ഡിയാസ് മദീന, അമേരിക്കയിൽ നിന്നുള്ള കാതറിൻ നെസ്ബിറ്റ് എന്നീ വനിതാ അസിസ്റ്റന്റ് റഫറിമാരും ഖത്തറിലുണ്ടാകും.

file

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News