ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഓസ്ട്രേലിയയുടെ വെല്ലുവിളി!

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയ ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്തുന്നു. ന്യൂസിലൻറിനെതിരായ ടെസ്റ്റ് പരമ്പര 3-0ന് തൂത്തുവാരി പോയിന്‍റ് നിലയില്‍ മുന്നേറാന്‍ കഴിഞ്ഞ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തുകയാണ്. 296 പോയിൻറുമായാണ് ഓസ്ട്രേലിയ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.

Last Updated : Jan 6, 2020, 09:41 PM IST
  • ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയേക്കാൾ 64 പോയിൻറ് മാത്രം പിന്നിലാണ് ഇപ്പോൾ ഓസ്ട്രേലിയ. ലോക ചാമ്പ്യൻഷിപ്പിൽ കളിച്ച ഏഴ് ടെസ്റ്റിൽ ഏഴും വിജയിച്ച ഇന്ത്യ 360 പോയിൻറുമായി ഒന്നാമതാണ്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് ഇപ്പോൾ 296 പോയിൻറുണ്ട്. പത്ത് മത്സരങ്ങളിൽ ഏഴ് വിജയവും, രണ്ട് തോൽവിയും ഒരു സമനിലയുമായാണ് ഓസ്ട്രേലിയൻ ടീമിന്‍റെ മുന്നേറ്റം.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഓസ്ട്രേലിയയുടെ വെല്ലുവിളി!

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയ ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്തുന്നു. ന്യൂസിലൻറിനെതിരായ ടെസ്റ്റ് പരമ്പര 3-0ന് തൂത്തുവാരി പോയിന്‍റ് നിലയില്‍ മുന്നേറാന്‍ കഴിഞ്ഞ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തുകയാണ്. 296 പോയിൻറുമായാണ് ഓസ്ട്രേലിയ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.

മൂന്നാം ടെസ്റ്റിലും ന്യൂസിലൻറിനെ തകർത്ത് പരമ്പര 3-0ന് സ്വന്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. സിഡ്നി ടെസ്റ്റിൽ 279 റൺസിനാണ് ഓസ്ട്രേലിയയുടെ വിജയം. വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കുതിച്ചുയർന്നിരിക്കുകയാണ് ടീം. ഇന്ത്യയുടെ അപ്രമാദിത്വ കുതിപ്പിന് തടയിടാൻ  ഓസ്ട്രേലിയന്‍ ടീമിന്  കഴിയുമോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റു നോക്കുന്നത്.

ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയേക്കാൾ 64 പോയിൻറ് മാത്രം പിന്നിലാണ് ഇപ്പോൾ ഓസ്ട്രേലിയ. ലോക ചാമ്പ്യൻഷിപ്പിൽ കളിച്ച ഏഴ് ടെസ്റ്റിൽ ഏഴും വിജയിച്ച ഇന്ത്യ 360 പോയിൻറുമായി ഒന്നാമതാണ്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് ഇപ്പോൾ 296 പോയിൻറുണ്ട്. പത്ത് മത്സരങ്ങളിൽ ഏഴ് വിജയവും, രണ്ട് തോൽവിയും ഒരു സമനിലയുമായാണ് ഓസ്ട്രേലിയൻ ടീമിന്‍റെ മുന്നേറ്റം.

80 പോയിൻറ് വീതമുള്ള പാകിസ്ഥാൻ, ഓസ്ട്രേലിയ ടീമുകളാണ് മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത്. 60 പോയിൻറുമായി ന്യൂസിലൻറ് അഞ്ചാം സ്ഥാനത്താണ്. ഇംഗ്ലണ്ട് (56), ദക്ഷിണാഫ്രിക്ക (30) എന്നീ ടീമുകളാണ് ആറ്, ഏഴ് സ്ഥാനങ്ങളിൽ. വെസ്റ്റ് ഇൻഡീസിനും ബംഗ്ലാദേശിനും ഇത് വരെ പോയിൻറൊന്നും ലഭിച്ചിട്ടില്ല.

Trending News