മുംബൈ ഇന്ത്യന്‍സ് ജേഴ്‌സിയില്‍ യുവരാജ്!!

അവസാനവട്ട ലേലത്തിലാണ് മുംബൈ ഇന്ത്യന്‍സ് യുവരാജിനെ അടിസ്ഥാന വിലയായ ഒരു കോടിയ്ക്ക് ടീമിലെടുത്തത്.

Last Updated : Dec 20, 2018, 02:47 PM IST
 മുംബൈ ഇന്ത്യന്‍സ് ജേഴ്‌സിയില്‍ യുവരാജ്!!

മുംബൈ: ഒരു കോടി രൂപയ്ക്ക്  സ്വന്തമാക്കിയ യുവരാജ് സി൦ഗിനെ ടീം ജേഴ്‌സിയില്‍ അവതരിപ്പിച്ച് മുംബൈ ഇന്ത്യന്‍സ്!!

മുംബൈ ഇന്ത്യന്‍സിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ജേഴ്‌സി അണിഞ്ഞ താരത്തെ അവതരിപ്പിച്ചത്. ഈ നിമിഷത്തിന് വേണ്ടി ഞങ്ങളെല്ലാവരും കാത്തിരുന്നതെന്ന അടിക്കുറിപ്പോടെയാണ് ടീം ചിത്രം പങ്ക് വെച്ചിരിക്കുന്നത്. 

പുതിയ സീസണിലേക്കുള്ള നീലയും സ്വര്‍ണ നിറവും കലര്‍ന്ന ജേഴ്‌സിയണിഞ്ഞാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് അവതരിപ്പിക്കുന്ന ആദ്യ താരമാണ് യുവരാജ്. താരത്തിന്‍റെ മാര്‍ക്കറ്റ് മൂല്യം തന്നെയാണ് ഇതിന് കാരണം. 

ഐപിഎല്‍ താരലേലത്തിന്‍റെ ഒന്നാം ദിവസം യുവരാജ് സിംഗിന്‍റെ ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി മികച്ച ഫോമിലല്ലാത്ത യുവിയെ അവഗണിക്കുകയായിരുന്നു ഇത്തവണ ഐപിഎല്‍ ഫ്രാഞ്ചൈസി.

ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന യുവരാജിനെ ഐപിഎല്‍ താരലേലത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ആരും വാങ്ങിയിരുന്നില്ല. 

അവസാനവട്ട ലേലത്തിലാണ് മുംബൈ ഇന്ത്യന്‍സ് യുവരാജിനെ അടിസ്ഥാന വിലയായ ഒരു കോടിയ്ക്ക് ടീമിലെടുത്തത്.

അടിസ്ഥാന വിലയായ ഒരു കോടി രൂപക്കു തന്നെ യുവിയെ ടീമിലെടുക്കാനായത് മുംബൈ ഇന്ത്യന്‍സിന്‍റെ ഏറ്റവും വലിയ നേട്ടമാണെന്ന് ഉടമയായ ആകാശ് അംബാനി വ്യക്തമാക്കിയിരുന്നു. 

ടീമിലെത്താന്‍ സാധിച്ചതിലെ സന്തോഷമുണ്ടെന്നും സീസണ്‍ തുടങ്ങാനായി കാത്തിരിക്കുകയാണെന്നും യുവരാജും ട്വിറ്ററിലൂടെ പങ്ക് വെച്ചിരുന്നു. 
 

Trending News