Aadhar Linking: ഫെബ്രുവരിയിൽ ആധാറുമായി ബന്ധിപ്പിച്ചത് ഒരു കോടി മൊബൈൽ നമ്പരുകൾ

Mobile Aadhar Linking: ജനുവരിയിൽ 56.7 ലക്ഷം പേരാണ് മൊബൈൽ നമ്പർ രജിസ്‌റ്റർ ചെയ്തതെങ്കിൽ ഫെബ്രുവരിയിൽ ഇത് 93 ശതമാനമായി ഉയർന്നു

Written by - Zee Malayalam News Desk | Last Updated : Apr 1, 2023, 08:59 AM IST
  • ജനുവരിയിൽ 56.7 ലക്ഷം പേരാണ് മൊബൈൽ നമ്പർ രജിസ്‌റ്റർ ചെയ്തത്
  • ഏകദേശം 90 കോടി ആധാർ ഉടമകൾ മൊബൈൽ നമ്പറുകൾ അവരുടെ യുണീക് ഐഡിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്
  • ജൂൺ 14 വരെ സൗജന്യമായി ആധാർ കാർഡ് വിശദാംശങ്ങൾ ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്യാം.
Aadhar Linking: ഫെബ്രുവരിയിൽ  ആധാറുമായി ബന്ധിപ്പിച്ചത് ഒരു കോടി മൊബൈൽ നമ്പരുകൾ

ന്യൂഡൽഹി:  ഫെബ്രുവരിയിൽ മാത്രം ആധാറുമായി ബന്ധിപ്പിച്ചത്  1 കോടിയിലധികം മൊബൈൽ നമ്പറുകൾ. റെക്കോർഡ് എണ്ണമാണിതെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പ്രസ്താവനയിൽ പറയുന്നു.

യുഐഡിഎഐ യുടെ കണക്കനുസരിച്ച് ജനുവരിയിൽ 56.7 ലക്ഷം പേരാണ് മൊബൈൽ നമ്പർ രജിസ്‌റ്റർ ചെയ്തതെങ്കിൽ ഫെബ്രുവരിയിൽ ഇത് 93 ശതമാനമായി ഉയർന്നു . പാൻ ആധാറുമായി ബന്ധിപ്പിക്കുന്ന സമയ പരിധി നീട്ടിയതും എണ്ണം കൂടാൻ കാരണമായിട്ടുണ്ട്.

ഇതുവരെ ഏകദേശം 90 കോടി ആധാർ ഉടമകൾ അവരുടെ മൊബൈൽ നമ്പറുകൾ അവരുടെ യുണീക് ഐഡിയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. സർക്കാർ, ബാങ്കിംഗ് സേവനങ്ങൾ സുഗമമാക്കാൻ ആധാർ നിർബന്ധമായും മൊബൈൽ നമ്പരുമായി ബന്ധിപ്പിക്കണം.

അതേസമയം ജൂൺ 14 വരെ സൗജന്യമായി ആധാർ കാർഡ് വിശദാംശങ്ങൾ  ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്യാം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 1700-ലധികം പദ്ധതികൾക്ക് ആധാർ ആവശ്യമാണ്. ഫെബ്രുവരിയിൽ മാത്രം   226.29 കോടി ആധാർ ഓതന്റിക്കേഷൻ ഇടപാടുകളാണ് നടന്നതെന്ന് യുഐഡിഐയുടെ കണക്കുകളിൽ പറയുന്നു.

2023 ഫെബ്രുവരി വരെ മൊത്തം 9,255.57 കോടി ആധാർ ഇടപാടുകൾ യുഐഡിഎഐ രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി മാസത്തിൽ 26.79 കോടിയിലധികം ഇ-കെവൈസി ഇടപാടുകളും ആധാർ വഴി നടന്നിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News