പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ഇനി പ്രായം തെളിയിക്കണം!!

എളുപ്പത്തില്‍ ലഭിക്കുന്ന ഒന്നായി അവര്‍ ലൈംഗീകതയെ സമീപിക്കുന്നു

Last Updated : Apr 18, 2019, 04:39 PM IST
പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ഇനി പ്രായം തെളിയിക്കണം!!

ജൂലൈ മുതല്‍ പോണ്‍ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി യുകെ സര്‍ക്കാര്‍. ജൂലൈ 15 മുതല്‍ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കണമെങ്കില്‍ 18 വയസിനു മുകളില്‍ പ്രായമുണ്ടെന്ന് തെളിയിക്കണ൦.

ഉപയോക്താക്കള്‍ക്ക് പ്രായ പരിധി പരിശോധനകള്‍ നടത്തിയ ശേഷമാകും സൈറ്റിലേക്ക് പ്രവേശന൦ നല്‍കുകയെന്ന് വാണിജ്യ ദാതാക്കള്‍ വ്യക്തമാക്കി.

അശ്ലീല ചിത്രങ്ങളും വീഡിയോകളും കുട്ടികളെ തെറ്റായ രീതിയില്‍ സ്വാധീനിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ നടപടി. 

എളുപ്പത്തില്‍ ലഭിക്കുന്ന ഒന്നായി അവര്‍ ലൈംഗീകതയെ സമീപിക്കുന്നുവെന്നും അതിനു വേണ്ടി കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ മുതിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

വ്യക്തി സ്വകാര്യതയും , ഡിജിറ്റല്‍ അവകാശങ്ങളും ഹനിക്കുന്നതാണ് പുതിയ നിയമമെന്നാരോപിച്ച് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്

Trending News