എയര്‍ടെല്‍ ടിവി ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് 60 ജിബി സൗജന്യഡാറ്റ

Last Updated : Sep 16, 2017, 06:07 PM IST
എയര്‍ടെല്‍ ടിവി ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് 60  ജിബി സൗജന്യഡാറ്റ

എയര്‍ടെല്‍ ടിവി ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് 60 ജിബി സൗജന്യഡാറ്റ നല്‍കി ഭാരതി എയര്‍ടെല്‍. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് നിലവില്‍ ഈ ഓഫര്‍ നല്‍കുന്നത്. ആറു മാസം കാലാവധിയില്‍ നല്‍കുന്ന ഓഫറില്‍ ഓരോ മാസവും 10 ജിബി ഡാറ്റ വീതമാണ് നല്‍കുക.

പ്രതിമാസം 10 ജിബി എന്ന കണക്കില്‍ മൂന്നു മാസത്തേയ്ക്ക് 30 ജിബി ആയിരുന്നു മുന്‍പേ എയര്‍ടെല്‍ നല്‍കിക്കൊണ്ടിരുന്നത്. പുതിയ ഓഫര്‍ 'മൈ എയര്‍ടെല്‍' ആപ്പില്‍ ലഭ്യമാണ്. ഇതില്‍ നിന്നും 'എയര്‍ടെല്‍ ടിവി' ആപ്പ് ഡൌണ്‍ലോഡ് ചെയ്‌താല്‍ ഓഫര്‍ ലഭിക്കും. 

Trending News